ബത്തേരി ഉപജില്ലയിലെ പാചക തൊഴിലാളികൾക്കുള്ള പരിശീലന പരിപാടികൾ അസംപ്ഷൻ എയുപി സ്കൂളിൽ ബത്തേരി ഉപജില്ലാ എച്എം ഫോറം സെക്രട്ടറി സ്റ്റാൻലി ജേക്കബ് ഉദ്ഘാടനം ചെയ്തു. ന്യൂൺമീൽ ഓഫീസർ ബിനുരാജ് എസ് അധ്യക്ഷത വഹിച്ചു. ചെതലയം ഹെൽത്ത് സെൻ്ററിലെ ജെഎച്ഐ ഡെൽനസ് ജോസഫ് പാചക തൊഴിലാളികളുമായി സംവദിച്ചു.പ്രത്യേകം പരിശീലനം ലഭിച്ച മാസ്റ്റർ ടൈനർമാർ പാചക തൊഴിലാളികൾക്ക് ബോധവത്കരണം നൽകി. ഷൈജു വി കെ, സാജു എം.ജി ,ജിഷ സി.എൻ ഷിമിൽ അഗസ്റ്റിൻ, ഷിനറ്റ് പാപ്പച്ചൻ നീത റ്റി.ജെ തുടങ്ങിയവർ സംസാരിച്ചു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍