ജില്ലാ സാഹിത്യോത്സവിന് തരുവണയില്‍ തുടക്കം

തരുവണ: മുപ്പത്തി ഒന്നാമത് എസ്എസ്എഫ് വയനാട് ജില്ലാ സാഹിത്യോത്സവിന് തരുവണയില്‍ തുടക്കമായി. 5 ഡിവിഷനുകളില്‍ നിന്നായി 1000ല്‍പരം പ്രതിഭകള്‍ മാറ്റുരക്കുന്ന സാഹിത്യോത്സവ് എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളിലും മനുഷ്യരെ ചേര്‍ത്തി നിര്‍ത്തി മനോഹരമായ സാമൂഹിക സൃഷ്ടി രൂപപ്പെടുത്തലിന്റെ ആലോചനകളാണ് സാഹിത്യോത്സവുകളിലൂടെ സാധ്യമാക്കുന്നതെന്ന് ഉദ്ഘാടന ഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. സ്മാര്‍ട്ട് വയനാട് ഉള്‍പ്പെടെയുള്ള അതിജീവനത്തിനുള്ള ശ്രമങ്ങള്‍ നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് യു കെ കുമാരന്‍ സാഹിത്യഭാഷണം നടത്തി. സാഹിത്യവും സാഹിത്യകാരനും നന്മയുടെ വക്താക്കളാണെന്ന് യു.കെ കുമാരന്‍ പറഞ്ഞു. സാഹിത്യം ഹിംസാത്മകതയെ പ്രോത്സാഹിപ്പിക്കില്ല, അതുകൊണ്ടാണ് സാഹിത്യത്തില്‍ ഇടപെടണമെന്ന് അറിവുള്ളവര്‍ പറയുന്നത്. അതിനുള്ള പുതിയകാല ശ്രമങ്ങളാണ് സാഹിത്യോത്സവുകളിലൂടെ സാധ്യമാകുന്നത്
എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമസ്ത കേന്ദ്ര മുശാവറ അംഗം പി ഹസന്‍ മുസ്ലിയാരുടെ പ്രാര്‍ഥനയോടെ ആരംഭിച്ച സംഗമത്തില്‍ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സഅദ് ഖുതുബി തിനപുരം അധ്യക്ഷത വഹിച്ചു.
നാസര്‍ മാസ്റ്റര്‍ തരുവണ, സുബൈര്‍ അഹ്സനി വെള്ളമുണ്ട സംസാരിച്ചു. ശമീര്‍ ബാഖവി, അലി സഖാഫി, ഗഫൂര്‍ അഹ്സനി, മുഹിയദ്ദീന്‍ സഅദി പങ്കെടുത്തു. എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് റഹ്‌മാന്‍ വാരിയാട് സ്വാഗതവും റംഷാദ് ബുഖാരി നന്ദിയും പറഞ്ഞു.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന സാഹിത്യോത്സവിന് ഇന്ന് വൈകിട്ട് തിരശ്ശീല വീഴും. നാല് മണിക്ക് നടക്കുന്ന സമാപന സെഷന്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ ഒ അഹ്‌മദ് കുട്ടി ബാഖവി ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് ജില്ലാ സെക്രട്ടറി ഹംസക്കുട്ടി സഖാഫിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ സംസ്ഥാന സെക്രട്ടറി സഈദ് ശാമില്‍ ഇര്‍ഫാനി അനുമോദന പ്രഭാഷണം നടത്തും. അലി മുസ്ലിയാര്‍ വെട്ടത്തൂര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി സംസാരിക്കും. ബശീര്‍ കുഴിനിലം സ്വാഗതവും ശബീര്‍ വൈത്തിരി നന്ദിയും പറയും.

പാമ്പുകടിയേറ്റാൽ കനിവ് 108ലേക്ക് വിളിക്കാം! പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും; ആൻ്റി വെനമുള്ള ആശുപത്രിയുടെ പട്ടിക കൈമാറി ആരോഗ്യവകുപ്പ്

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനമുള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കനിവ് 108 ആംബുലന്‍സിലുള്ള പരിചയ സമ്പന്നരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വഴി

സംസ്ഥാനത്ത് കൊടും ചൂട്: അതീവ ജാഗ്രത, സ്ഥിതിഗതികള്‍ വിലയിരുത്താൻ മുഖ്യമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചു.

സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിർദ്ദേശം നല്‍കി ദുരന്തനിവാരണ അതോറിറ്റി.ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നിലവിലില്ലെങ്കിലും താപനില ഉയരാൻ സാധ്യതയുള്ളതിനാല്‍ കർശന മുൻകരുതലുകള്‍ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.പാലക്കാട് ജില്ലയില്‍ താപനില 40

വേനൽക്കാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം പടരാൻ സാധ്യത; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

വേനൽക്കാലം കടുക്കുന്നതോടെ ജലാശയങ്ങളിൽ അമീബയുടെ സാന്നിധ്യം വർധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി. ശുദ്ധമല്ലാത്ത ജലാശയങ്ങളിൽ കുളിക്കുന്നതും മുഖം കഴുകുന്നതും വഴി മാരകമായ ഈ

കുട്ടനാട്ടില്‍ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു.

ആലപ്പുഴ: കുട്ടനാട്ടില്‍ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. വൈശ്യംഭാഗം പുതുവന വീട്ടില്‍ രഘുവിന്റെ ഭാര്യ ഇന്ദിര (65) ആണ് മരിച്ചത്.വൈകിട്ട് അഞ്ച് മണിയോടെ വീടിനോടു ചേർന്നുള്ള ശുചിമുറിക്കു മുന്നില്‍ വച്ചാണു മൂർഖൻ പാമ്പിന്റെ കടിയേറ്റത്. നാട്ടുകാർ

കണ്ണൂര്‍ കൊളക്കാട് അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു.

കണ്ണൂർ: കണ്ണൂർ കൊളക്കാട് അമ്മയെ മകൻ കഴുത്തറുത്തു കൊന്നു. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപറമ്പില്‍ ഗീതമ്മ ആണ് കൊല്ലപ്പെട്ടത്. മകൻ ക്രിസ്റ്റി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വാക്കുതർക്കത്തിന് ഒടുവിലാണ് കൊലപാതകം. ഇന്നലെ രാത്രി എട്ടിനും ഒമ്പതിനും

തോക്ക്, കത്തി, സ്പ്രേ…കാമുകന്റെ ഭാര്യയെ കൊലപ്പെടുത്തി നാൽപ്പത്തിയഞ്ചുകാരി, കുത്തിയത് 10 തവണ

മുംബൈ∙ കാമുകന്റെ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി നാൽപ്പത്തിയഞ്ചുകാരി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് നടുക്കുന്ന സംഭവമുണ്ടായത്. സാധന മഹേന്ദ്ര സോൻപട്കറെന്ന (40) യുവതിയാണ് കൊല്ലപ്പെട്ടത്. ഷീല സോനാറാണ് പ്രതി. ഷീല സാധനയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.