മാനന്തവാടി എസ്സി/എസ് ടി സ്പെഷ്യല്‍ കോടതിയിലെ മുഴുവന്‍ സമയ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്കുള്ള നിയമനത്തിനായി യോഗ്യതയുള്ള അഭിഭാഷകരുടെ പാനല്‍ തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബയോഡാറ്റ, വയസ്സ്, ജനന തീയതി, യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഡിസംബര്‍ 4 ന് വൈകീട്ട് 5 നകം നേരിട്ടോ, തപാല്‍ മുഖനെയോ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷകര്‍ വയനാട് ജില്ലയില്‍ സ്ഥിര താമസക്കാരും 1978 ലെ കെ.ജി.എല്‍.ഒ നിയമത്തില്‍ പരമര്‍ശിച്ചത് പ്രകാരമുള്ള യോഗ്യത നേടിയവരും എസ്.സി/എസ് ടി കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ തല്‍പരരും ആയിരിക്കണം. ഫോണ്‍:04936 202251.

കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയി. ജനജീവിതം സ്തംഭിച്ചു.
രാജ്യത്ത് സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയിമാറി. പൊതു വാഹനങ്ങൾ സർവീസ് നടത്തുന്നില്ല, ചുരുക്കം ചില കെഎസ്ആർടിസി ബസ്സുകളും സ്വകാര്യ വാഹനങ്ങളും നിരത്തിൽ ഇറങ്ങിയിട്ടുണ്ട്. രാവിലെ പത്തുമണി