ആധാറിലെ പേര്, ഫോട്ടോ, അഡ്രസ് എന്നിവ മാറ്റാൻ ഇനി ഈ രേഖകൾ വേണം; അറിയേണ്ടതെല്ലാം

ദില്ലി: ഇന്ത്യയുടെ ബയോമെട്രിക് സംവിധാനമായ ആധാർ കാർഡുമായി ബന്ധപ്പെട്ട ഒരു പ്രധാന അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുന്നു. ആധാർ കൈകാര്യം ചെയ്യുന്ന സ്ഥാപനമായ യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) 2025–26 വർഷത്തേക്ക് ആധാർ അപ്‌ഡേറ്റിനോ എൻറോൾമെന്‍റിനോ ആവശ്യമായ രേഖകളുടെ ഒരു പുതിയ പട്ടിക പുറത്തിറക്കി. അതായത് നിങ്ങൾക്ക് ഇനി ഒരു പുതിയ ആധാർ കാർഡ് എടുക്കണമെങ്കിലോ പഴയ ആധാർ കാർഡിൽ എന്തെങ്കിലും അപ്‌ഡേറ്റുകൾ വരുത്തണമെങ്കിലോ ഈ രേഖകൾ ആവശ്യമാണ്. ഇതാ ഇതിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ഈ പുതിയ നിയമങ്ങൾ ആർക്കാണ് ബാധകമാകുക?

യുഐഡിഎഐ പുറത്തിറക്കിയ ഈ പുതുക്കിയ പട്ടിക ഇനിപ്പറയുന്ന ആളുകൾക്ക് ബാധകമാകും: ഇന്ത്യൻ പൗരന്മാർ, ഇന്ത്യയിലെ വിദേശ പൗരന്മാർ (ഒസിഐ കാർഡ് ഉടമകൾ), 5 വയസ്സിന് മുകളിലുള്ള കുട്ടികൾ, ദീർഘകാല വിസയിൽ (എൽടിവി) ഇന്ത്യയിൽ താമസിക്കുന്ന ആളുകൾ.

പുതിയ ആധാർ ലഭിക്കുന്നതിനോ അപ്ഡേറ്റ് ചെയ്യുന്നതിനോ എന്തൊക്കെ രേഖകൾ ആവശ്യമാണ്?

ആധാറിനായി യുഐഡിഎഐ നാല് പ്രധാന രേഖകൾ നിർദ്ദേശിച്ചിട്ടുണ്ട്: തിരിച്ചറിയൽ രേഖ (POI), വിലാസ തെളിവ് (POA), ജനനത്തീയതി തെളിയിക്കുന്ന രേഖ (DOB), ബന്ധുത്വ തെളിവ് (POR).

എന്തൊക്കെയാണ് തിരിച്ചറിയൽ രേഖകൾ (POI)?

പാസ്‌പോർട്ട്, പാൻ കാർഡ് (ഇ-പാൻ സാധുവാണ്), വോട്ടർ ഐഡി കാർഡ് (ഇപിഐസി), ഡ്രൈവിംഗ് ലൈസൻസ്, സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങൾ നൽകിയ ഫോട്ടോ പതിച്ച ഐഡി കാർഡ്, എൻആർഇജിഎ ജോബ് കാർഡ്, പെൻഷനർ ഐഡി കാർഡ്, സിജിഎച്ച്എസ്/ഇസിഎച്ച്എസ് കാർഡ്, ട്രാൻസ്‌ജെൻഡർ ഐഡി കാർഡ് തുടങ്ങിയ രേഖകൾ.

അഡ്രസ് തെളിവിന് (POA) എന്തൊക്കെ രേഖകൾ?

ആധാറിലെ വിലാസം അപ്ഡേറ്റ് ചെയ്യുന്നതിനോ വിലാസ തെളിവായിട്ടോ, നിങ്ങൾക്ക് വൈദ്യുതി/വെള്ളം/ഗ്യാസ്/ലാൻഡ്‌ലൈൻ ബിൽ (3 മാസത്തിൽ താഴെ പഴക്കമുള്ളത്), ബാങ്ക് പാസ്‌ബുക്ക് അല്ലെങ്കിൽ ബാങ്ക് സ്റ്റേറ്റ്‌മെന്‍റ്, റേഷൻ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, വാടക കരാർ (രജിസ്റ്റർ ചെയ്തത്), പെൻഷൻ രേഖ, സംസ്ഥാന/കേന്ദ്ര സർക്കാർ നൽകുന്ന താമസ സർട്ടിഫിക്കറ്റ് തുടങ്ങിയ ഉപയോഗിക്കാം.

ജനനത്തീയതി (DOB) മാറ്റാൻ ഈ രേഖകൾ

ആധാറിൽ ജനനത്തീയതി അപ്ഡേറ്റ് ചെയ്യുന്നതിന് സ്‍കൂൾ മാർക്ക് ഷീറ്റ്, പാസ്പോർട്ട്, ജനനത്തീയതി അടങ്ങിയ പെൻഷൻ രേഖ, ജനനത്തീയതി അടങ്ങിയ സംസ്ഥാന/കേന്ദ്ര സർക്കാർ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ആവശ്യമാണ്.

സൗജന്യമായി ഓൺലൈനായി ആധാർ അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെ?

2026 ജൂൺ 14 വരെ സൗജന്യ ആധാർ ഓൺലൈൻ അപ്‌ഡേറ്റ് സൗകര്യം യുഐഡിഎഐ തുടരും. ഒരു അക്കൗണ്ട് സൃഷ്ടിച്ച് “myAadhaar portal”-ൽ ലോഗിൻ ചെയ്യുക. POI/POA/PDB/POR-ന്റെ സ്‍കാൻ ചെയ്ത ഫയൽ അപ്‌ലോഡ് ചെയ്യുക. ആവശ്യമായ ബയോമെട്രിക് വെരിഫിക്കേഷൻ അല്ലെങ്കിൽ ഒടിപി സൗകര്യം ഉപയോഗിക്കുക. അപ്‌ഡേറ്റ് പൂർത്തിയായ ശേഷം നിങ്ങൾക്ക് ഇ-ആധാർ ഡൗൺലോഡ് ചെയ്യാൻ കഴിയും

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരുവണ ടൗണ്‍ പ്രദേശത്ത് നാളെ (ജൂലൈ 10) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെവൈദ്യുതി മുടങ്ങും.

വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം-വന്യജീവി വകുപ്പ് വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം എന്നിവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ്

മുണ്ടക്കൈ -ചൂരല്‍മല ഗുണഭോക്തൃ പട്ടികയിലെ കുടുംബങ്ങള്‍ക്ക് ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ്

ജില്ലാഭരണകൂടം മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്കായി ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കള്‍ക്കായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഒന്നാംഘട്ട, രണ്ടാംഘട്ട-എ, രണ്ടാംഘട്ട-ബി

ആർദ്രം പദ്ധതിയിൽ ജില്ലയിൽ നവീകരിച്ചത് 29 ആശുപത്രി കെട്ടിടങ്ങൾ

ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലയിൽ പുനർനിർമിച്ചത് 29 ആശുപത്രി കെട്ടിടങ്ങൾ. നാല് പ്രധാന ആശുപത്രികൾ, രണ്ട് ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 23 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവയാണ് നവീകരണം പൂർത്തിയാക്കിയത്. 25 കുടുംബാരോഗ്യ കേന്ദ്രങ്ങൾ,

വയനാട്ടിൽ എലിപ്പനി ബാധിച്ചു യുവാവ് മരിച്ചു.

ബത്തേരി ചീരാൽ കൊഴുവണയിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കൊഴുവണ ഉന്നതിയിലെ രാജൻ-അമ്മിണി ദമ്പതികളുടെ മകൻ വിഷ്ണു (മഞ്ഞ 24) ആണ് മരിച്ചത്. ഇന്ന് രാവിലെ 5 മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു

ദേശീയ പാത അറ്റകുറ്റപ്പണി; ഹൈക്കോടതിക്ക് കേന്ദ്രസർക്കാരിന്റെ ഉറപ്പ്, പാലിച്ചില്ലെങ്കിൽ ടോൾ പിരിവ് നിർത്തിവയ്ക്കേണ്ടിവരുമെന്ന് കോടതി.

കൊച്ചി: ഇടപ്പളളി- മണ്ണുത്തി ദേശീയ പാതയിലെ അറ്റകുറ്റപ്പണി ഒരാഴ്ചക്കകം പൂർത്തിയാക്കി ഗതാഗതം സുഗമമാക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകി. സർവീസ് റോഡുകളുടെ അടക്കം നിർമാണം പൂർത്തിയാക്കിയിട്ടില്ലെന്നും പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടുളള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.