തരുവണ: തരുവണ ഏഴേ രണ്ടിലെ സ്വകാര്യസ്ഥാപനത്തിലെ ജീവന
ക്കാരൻ വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് ഓർക്കാട്ടേരി സ്വദേശി കാസിം (58) ആണ് മരണപ്പെട്ടത്. സ്വദേശമായ ഓർക്കാട്ടേ രിയിലേക്ക് പോകവേ കാസിം സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ടുമറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സാരമായി പരിക്കേറ്റ കാസിമിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തി ച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.മൃതദേഹം പോസ്റ്റുമോർട്ട ത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: വഹീദ. മക്കൾ: ഷിഫാദ്,ഫാസിൽ

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.