ഒറിജിനലിനെ വെല്ലും വ്യാജൻ: ഓഫര്‍ വിലയില്‍ ബംബർ ടിക്കറ്റ്, സര്‍ക്കാരിന് പകരം ഡര്‍ക്കാര്‍; QR കോഡിലും തട്ടിപ്പ്

ഓഫർ വിലയില്‍ ബമ്ബർ സമ്മാന ടിക്കറ്റ് നല്‍കാമെന്ന വാഗ്ദാനവുമായി വ്യാജ ലോട്ടറി ടിക്കറ്റ് സംഘം അതിർത്തിപ്രദേശത്ത് വ്യാപകം.മണ്‍സൂണ്‍ ബമ്ബറിന്റെ ഒന്നാം സമ്മാനാർഹമായ ടിക്കറ്റിന്റെ വ്യാജ പകർപ്പുമായാണ് തട്ടിപ്പ്. പത്ത് കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് തമിഴ്നാട് സ്വദേശിക്കാണെന്നും ഒൻപത് കോടി രൂപ നല്‍കിയാല്‍ കരിഞ്ചന്തയില്‍ ടിക്കറ്റ് കൈമാറാമെന്ന വാഗ്ദാനവുമായാണ് സംഘം പലരെയും സമീപിച്ചത്. തെളിവായി ടിക്കറ്റിന്റെ ഫോട്ടോയും ഇവർ വാട്സാപ്പ് വഴി നല്‍കി.

ഭാഗ്യകേരളം ആപ്പില്‍ നറുക്കെടുപ്പ് ഫലം പരിശോധിക്കുന്ന വീഡിയോയും തട്ടിപ്പ് സംഘം അയച്ചു. ഒറ്റ നോട്ടത്തില്‍ യഥാർഥ ലോട്ടറി ടിക്കറ്റാണെന്ന് തോന്നുന്ന വ്യാജ ലോട്ടറിയുമായാണ് സംഘം ഇടനിലക്കാരെ സമീപിച്ചത്. യഥാർഥ ലോട്ടറി ടിക്കറ്റില്‍ ഉള്ള എല്ലാ മുന്നറിയിപ്പുകളും അടയാളങ്ങളും ഇവർ അയച്ച വ്യാജ ലോട്ടറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കേരള സർക്കാർ എന്നതിന് പകരം കേരള ഡർക്കാർ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വാട്സാപ്പ് വഴി അയച്ചു നല്‍കിയ ടിക്കറ്റില്‍ ഈ ഒരു തെറ്റ് മാത്രമാണ് കണ്ടെത്തുവാനായത്. പ്രിന്റിങ്ങിലുണ്ടായ ഈ തെറ്റ് ഒറ്റനോട്ടത്തില്‍ കണ്ടെത്തുവാൻ സാധിക്കാത്തതുമാണ്.

സംസ്ഥാന ലോട്ടറി ടിക്കറ്റിന്റെ വിശ്വാസ്യത വർധിപ്പിക്കുന്നതിനായി ലോട്ടറി വകുപ്പ് ഏർപ്പെടുത്തിയ ക്യു.ആർ. കോഡ് പോലും വളരെ കൃത്യമായി വ്യാജ ലോട്ടറി ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാജ ലോട്ടറി ടിക്കറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പ് തടയുന്നതിനായി ലോട്ടറി വകുപ്പ് പുറത്തിറക്കിയ ഭാഗ്യകേരളം ആപ്പിലെ സാധുതാ പരിശോധനാ സംവിധാനത്തില്‍ തട്ടിപ്പ് സംഘം വാട്സാപ്പ് വഴി നല്‍കിയ ടിക്കറ്റ് സ്കാൻ ചെയ്യുമ്ബോള്‍ സമ്മാനാർഹമായ ടിക്കറ്റിന്റെ വിവരങ്ങളാണ് ലഭിക്കുന്നത്. നറുക്കെടുപ്പ് ഫലത്തിന്റെ വിഭാഗത്തില്‍ ക്യു.ആർ. കോഡ് സ്കാൻ ചെയ്തപ്പോള്‍ കൈവശമുള്ള ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതായുള്ള പരിശോധനാ ഫലവും ലഭിക്കുന്നു. സമ്മാനം അവകാശപ്പെടാനുള്ള ക്ലെയിം വിഭാഗത്തില്‍ സ്കാൻ ചെയ്യുമ്ബോള്‍ ടിക്കറ്റ് നേരത്തെ തന്നെ ക്ലെയിം ചെയ്തതായുള്ള സന്ദേശമാണ് ലഭിക്കുന്നത്.എന്നാല്‍ വളരെയേറെ സുരക്ഷാ സംവിധാനങ്ങള്‍ ഏർപ്പെടുത്തിയിട്ടുള്ള ക്യു.ആർ. കോഡും അത് പരിശോധിച്ച്‌ വ്യാജ ടിക്കറ്റുകള്‍ തിരിച്ചറിയുന്നതിനായി സർക്കാർ നിർമിച്ച ഭാഗ്യകേരളം ആപ്പിനും വ്യാജ ടിക്കറ്റ് തിരിച്ചറിയുവാൻ സാധിച്ചിട്ടില്ലായെന്നത് ദുരൂഹത ഉയർത്തുന്നു.

‘ആദ്യം വോട്ട് എണ്ണണം, UDF ജയിക്കണം, ബാക്കി ഹൈക്കമാൻഡ് തീരുമാനിക്കും’; മുഖ്യമന്ത്രി വിവാദത്തിൽ രമേശ് ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോഷ്യല്‍ മീഡിയയിലൂടെ അല്ല കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിവാദങ്ങള്‍ അനാവശ്യമാണെന്നും

‘വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുത്’; കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ പ്രതികരിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തില്‍ വരികയാണെങ്കില്‍ മുഖ്യമന്ത്രി ആരാകണമെന്നുള്ള ചര്‍ച്ചകളിലും വിവാദങ്ങളിലും പ്രതികരിച്ച് മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍. ഒച്ചവെച്ചിട്ട് ഒരു കാര്യവുമില്ലെന്നും വേണ്ട സമയത്ത് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. സംഘനൃത്തമാണ്

രോമാഞ്ചത്തിന് പിന്നിലെ രഹസ്യം എന്താണെന്നറിയണോ?

നല്ല തണുപ്പുണ്ടാകുമ്പോള്‍, സന്തോഷം തോന്നുമ്പോള്‍, ഭയം തോന്നുമ്പോള്‍ ചിലപ്പോള്‍ ഇഷ്ടമുളള ഒരു പാട്ട് കേള്‍ക്കുമ്പോഴൊക്കെ രോമാഞ്ചമുണ്ടാകുന്നത് സാധാരണമാണ്. നമ്മുടെയൊക്കെ ശരീരത്തില്‍ സംഭവിക്കുന്ന സൂക്ഷ്മവും സാധാരണവുമായ രോമാഞ്ചമെന്ന പ്രതിഭാസം എങ്ങനെയാണ് സംഭവിക്കുന്നതെന്ന് അറിയാം. goosebumps skin

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സുകള്‍

ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ പി.ജി. ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍, റെഗുലര്‍, പാര്‍ട്ട് ടൈം

അവധിക്കാല കോഴ്സുകള്‍

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അവധിക്കാല കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഐ.ടി, ഫിനാന്‍സ്, ബിസിനസ്, ഡിജിറ്റല്‍ സ്‌കില്‍സ് തുടങ്ങിയ മേഖലകളില്‍ പരിശീലനവും അസാപ്പ് ഐ ലൈക് കോഴ്‌സുകളും ലഭ്യമാണ്. ഓപ്പണ്‍ സെസമി ബിഗിന്നേഴ്‌സ്

ഹയർ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതി മാറ്റി

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതിയിൽ മാറ്റം. മേയ് 25നാണ് ഫലം പ്രഖ്യാപിക്കുക. മേയ് 22ന് പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഹയർ സെക്കൻഡറി മൂല്യനിർണയം ഇന്ന് മുതൽ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.