വ്യാജ മദ്യത്തിന്റെ ഉപഭോഗം, കടത്ത്, വില്‍പന ജനകീയ പങ്കാളിത്തത്തോടെ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനായി രൂപീകരിച്ച ജില്ലാതല ജനകീയ കമ്മിറ്റി യോഗം സെപ്റ്റംബര്‍ ആറിന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ഓണം സ്‌പെഷ്ല്‍ ഡ്രൈവിനോടനുബന്ധിച്ചാണ് യോഗം ചേരുന്നതെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

സ്വപ്നസാക്ഷാത്കാരമായി ആനക്കാംപൊയിൽ-കള്ളാടി–മേപ്പാടി തുരങ്കപാത
ജില്ലയുടെ എക്കാലത്തെയും വലിയ പ്രശ്നമായ യാത്രാദുരിതത്തിന് പരിഹാരവും ജില്ലയുടെ സമഗ്ര വികസനത്തിന്റെ ചാലകമാകുമെന്നും കരുതുന്ന ആനക്കാംപൊയിൽ-കള്ളാടി–മേപ്പാടി തുരങ്കപാത നിർമാണ പ്രവൃത്തിയ്ക്ക് നാളെ (ഓഗസ്റ്റ് 31) ഔദ്യോഗികമായി തുടക്കം കുറിക്കും. വയനാട് ജില്ലയിൽ 5.58 കിലോമീറ്ററും