തരിയാട് : സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശം പകർന്നുകൊണ്ട്, വർഗീസ് വൈദ്യർ മെമ്മോറിയൽ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി നിർധനരായ കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. വളണ്ടിയർമാർ സമാഹരിച്ച കിറ്റുകളുടെ വിതരണോദ്ഘാടനം സിപിഎം ജില്ലാ കമ്മറ്റി അംഗം ജോബിൻസൺ ജെയിംസ് നിർവഹിച്ചു. ഈ ഉദ്യമം സമൂഹത്തിൽ നന്മയുടെ വെളിച്ചം നിറയ്ക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
സൊസൈറ്റി കമ്മിറ്റി വൈ.ചെയർമാൻ ഷിബു കെ.ടി കിറ്റുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ ജോ കൺവീനർ, അനിൽ, കെ.ടി. ജോസഫ്, ജോർജ് കൂവക്കൽ പി എ ഇബ്രാഹിം, ജസ്സി എന്നിവർ പങ്കെടുത്തു.

സുൽത്താൻ ബത്തേരിയെ അതിദാരിദ്ര്യ വിമുക്ത നഗരസഭയായി പ്രഖ്യാപിച്ചു.
സുൽത്താൻ ബത്തേരി നഗരസഭയെ അതിദാരിദ്ര്യ വിമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭാ ഹാളിൽ നടന്ന പ്രഖ്യാപന പരിപാടി നഗരസഭ ചെയർപേഴ്സൺ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭ പരിധിയിൽ ആകെ 124 അതിദാരിദ്ര്യ കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ മരണപ്പെട്ടവരെ