വെള്ളമുണ്ട പഞ്ചായത്ത് പുലിക്കാട് 15ാം വാർഡിലെ പരിയാരമുക്ക് അത്തോളി കുന്ന് റോഡ് വാർഡ് മെമ്പർ നിസാർ കൊടക്കാട് ഉദ്ഘാടനം ചെയ്തു.ഒരുപാട് വർഷങ്ങൾ ക്ക് മുമ്പുള്ള റോഡ്
ആണെങ്കിലും റോഡിന് സ്ഥലം
കിട്ടാത്തതിന്റെകാരണത്താൽ ഫണ്ട് വെക്കാൻ സാധിച്ചിരുന്നില്ല രണ്ട് വർഷം മുമ്പ് വാർഡ് മെമ്പർ നിസാർ കൊടക്കാടിൻ്റെ ഇടപെടലിന്റെ ഫലമായി പ്രദേശവാസി റോഡിന് ആവശ്യമായ സ്ഥലം നൽകുകയും പഞ്ചായത്ത് വികസന ഫണ്ടിൽനിന്നും മൂന്ന് ലക്ഷം രൂപ ഫണ്ട് വെച്ച് റോഡ് യാഥാർത്ഥ്യമാവുകയും ചെയ്തതിൻ്റെ സന്തോഷത്തിൽ പ്രദേശവാസികൾ പായസം വിതരണം നടത്തുകയും ചെയ്തു
ഹക്കിം എ, ശാഫി എം. നവാസ് പി കെ , ഇസ്മായിൽ കെ, അസീസ്, റംഷാദ് എ, ഉബൈൽ , ഷംസു എ, മുസ്തഫ,ആഷിഖ്, മുനീർ,അമ്മദ്, അബ്ദുള്ള,മുഹമ്മദലി, പ്രദേശത്തെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുത്തു.

സുൽത്താൻ ബത്തേരിയെ അതിദാരിദ്ര്യ വിമുക്ത നഗരസഭയായി പ്രഖ്യാപിച്ചു.
സുൽത്താൻ ബത്തേരി നഗരസഭയെ അതിദാരിദ്ര്യ വിമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭാ ഹാളിൽ നടന്ന പ്രഖ്യാപന പരിപാടി നഗരസഭ ചെയർപേഴ്സൺ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭ പരിധിയിൽ ആകെ 124 അതിദാരിദ്ര്യ കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ മരണപ്പെട്ടവരെ