വികസന നേട്ടങ്ങളും ഭാവി പദ്ധതികളും അവതരിപ്പിച്ച് പൂതാടി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

വികസന നേട്ടങ്ങളും ഭാവിയിലേത്തുള്ള ആശയങ്ങളും പങ്കുവെച്ച് പൂതാടി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. പൂതാടി ഗ്രാമപഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് മിനി പ്രകാശൻ വികസന സദസ്സ് ഉദ്ഘാടനം ചെയ്തു. അടിസ്ഥാന- പശ്ചാത്തല സൗകര്യ വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഡ്രൈനേജുകള്‍, സോളാര്‍ ലൈറ്റ്, സ്ട്രീറ്റ് ലൈറ്റ് തുടങ്ങിയവയ്ക്കായി 11.21 കോടി രൂപയാണ് പഞ്ചായത്ത് ചെലവഴിച്ചത്. ലൈഫ് ഭവന പദ്ധതിയില്‍ 1204 വീടുകൾ നിര്‍മിച്ചുനൽകുന്നു. 248 വീടുകൾ പൂര്‍ത്തിയാക്കി. 333 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതിനുപുറമെ ഭൂരഹിതരായ 262 പേര്‍ക്ക് വീടും സ്ഥലവും പഞ്ചായത്ത് ഉറപ്പാക്കി.

ഡിജി കേരളം പദ്ധതിയിലൂടെ പഞ്ചായത്ത് പരിധിയിൽ 5170 പേരെ ഡിജിറ്റല്‍ സാക്ഷരരാക്കി.  കെ സ്മാര്‍ട്ട് മുഖേന 5671 അപേക്ഷകള്‍ ലഭിക്കുകയും 3591 അപേക്ഷകള്‍ തീര്‍പ്പാക്കുകയും ചെയ്തു. വനിതകളുടെ ശാരീരികവും മാനസികവുമായ വളർച്ച ലക്ഷ്യമിട്ട് ഷീ ഫിറ്റനസ് സെൻറർ ആരംഭിച്ചതും ജൈവ വൈവിധ്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പീപ്പിൾസ് ബയോ ഡൈവേഴ്‌സിറ്റി രജിസ്റ്റർ തയ്യാറാക്കിയതും കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി പ്രകാരം ഗ്രോബാഗുകൾക്ക് പകരമായി എച്ച്.ഡി.ഇ.പി ചട്ടികൾ നൽകിയതും ഗ്രാമ പഞ്ചായത്തിന്റെ നൂതന ആശയയങ്ങളാണ്. കേണിച്ചിറ മെയിൻ ഹെൽത്ത് സെന്റര്‍ നിർമ്മാണം പുരോഗമിക്കുന്നു. ടി.ബി മുക്ത പഞ്ചായത്തിനുള്ള അവാര്‍ഡും കഴിഞ്ഞ രണ്ട് വർഷക്കാലമായി പൂതാടിക്ക് ലഭിച്ചു. ഹോമിയോ ഡിസ്‌പൻസറിക്ക് കഴിഞ്ഞ വർഷത്തെ കായകൽപ്പ പുരസ്‌കാരവും ലഭിച്ചു.

വന്യജീവി ശല്യം നേരിടുന്ന പ്രദേശങ്ങളിൽ അഗ്രി പ്രൊട്ടക്ട് എന്ന പേരിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തിക്ക് പദ്ധതി തയ്യാറാക്കി. എല്ലാ വാർഡുകളിലും തെരുവ് വിളക്കുകൾക്കായി പ്രത്യേക വൈദ്യുതി ലൈൻ വലിച്ചുകഴിഞ്ഞു. തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുവരികയാണ്. കേണിച്ചിറ ടൗണിൽ ടേക്ക് എ ബ്രേക്ക് കെട്ടിട നിർമ്മാണം പൂർത്തിയാവുന്നു. വയനാട് പാക്കേജിൽ ഉൾപ്പെടുത്തി ആധുനിക സാകര്യങ്ങളോടുകൂടിയ ബഡ്‌സ് സ്കൂ‌ൾ നിർമ്മിക്കാൻ അനുമതി ലഭ്യമായതടക്കം നിരവധി നേട്ടങ്ങളാണ് ഈ ഭരണസമിതിയുടെ കാലത്ത് കൈവരിക്കാനായത്.

നിലവിലെ മുഴുവൻ റോഡ് പ്രവർത്തികളും അതിവേഗം പൂർത്തിയാക്കണമെന്നും ഫണ്ടുകൾ കൃത്യമായി ചെലവഴിക്കണമെന്നും ഓപ്പൺ ഫോറം ആവശ്യപ്പെട്ടു. പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന തരത്തിൽ ഓഡിറ്റോറിയം നിർമ്മിക്കണം. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി റോമ്പസ്റ്റ കാപ്പി ചെടികൾ, പഴവര്‍ഗങ്ങൾ തുടങ്ങിയവ ഉത്പാദിപ്പിക്കുകമെന്ന അഭിപ്രായവും വികസന സദസ്സിൽ ഉയർന്നു. പൊതുശ്മശാനം നിർമിക്കുക, സംരഭങ്ങൾ തുടങ്ങാൻ പദ്ധതിയുണ്ടാക്കുക, ഷോപ്പിങ് കോപ്ലക്സ് പുനഃനിര്‍മിക്കുക, കാർഷിക- വന മേഖലകളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക ,കുടുംബശ്രീ ഓഫീസ് സംവിധാനം നവീകരിച്ച് ഐ.എസ്.ഒ അംഗീകാരം നേടിയെടുക്കുക തുടങ്ങിയ അഭിപ്രായങ്ങളും ഓപ്പൺ ഫോറത്തിൽ ഉയര്‍ന്നുവന്നു.

പൂതാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.ജെ സണ്ണി അധ്യക്ഷനായ പരിപാടിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.കെ വിമൽ രാജ്, പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി സുരേന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രുഗ്മിണി സുബ്രഹ്മണ്യൻ, മേഴ്സി സാബു, റിയാസ്, ടി. കെ സുധീരൻ, എം.പി രാജൻ, ഷൈലജ അക്ഷയ കുമാർ, ഷിജി ഷിബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.ഡി തോമസ്, അസിസ്റ്റന്റ് സെക്രട്ടറി ഷിബു, പ്ലാനിങ് ക്ലാർക്ക് എം.വി നന്ദകുമാർ കുടുംബശ്രീ പ്രവർത്തകർ, ആശ വർക്കർമാർ, ഹരിത കർമ്മസേന അംഗങ്ങൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.