വെള്ളമുണ്ട: രഹസ്യവിവരത്തെ തുടർന്ന് വനം വകുപ്പ് വാളാരംകുന്ന് ക്വയറ്റുപാറ പ്രദേശത്ത് നടത്തിയ പരിശോധനയിൽ നാടൻ തോക്കു മായി 3 പേരെ പിടികൂടി.മംഗലശ്ശേരി രാമചന്ദ്രൻ (39), മാടതുംകുനി ചന്ദ്രൻ (49), മാടതുംകുനി ബാലകൃഷ്‌ണൻ (34) എന്നിവരെയാണ് മാനന്തവാടി ഫോറസ്റ്റ് റെയിഞ്ചർ റോസ് മേരി ജോസിന്റെ നേതൃത്വത്തി ലുള്ള സംഘം ഞായറാഴ്‌ച രാത്രി പിടികൂടിയത്.വെള്ളമുണ്ട സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ കെ.സുരേന്ദ്രൻ, ബിഎഫ്ഒ മാരായ മനോജ്, അഖിൽ, കെ.സി സ്റ്റീഫൻ, ബാബു കൊക്കാല, അച്ചപ്പൻ എന്നിവരും വനം വകുപ്പ് സംഘത്തിലുണ്ടായിരുന്നു.

പ്രോത്സാഹന ധനസഹായത്തിന് അപേക്ഷിക്കാം
സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും 2023-24, 2024-25 വര്‍ഷങ്ങളില്‍ എസ.്എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, പി.ജി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രോത്സാഹന ധനസഹായത്തിന് അപേക്ഷ