ഗുണ്ടൽപേട്ട്: ഗുണ്ടൽപേട്ടിന് സമീപം ടോറസ് ലോറി ബൈക്കിലേക്ക് ഇടിച്ചു കയറി വയനാട് സ്വദേശികളായ ദമ്പതികളും കുട്ടിയും മരിച്ചു. ബത്തേരി അമ്പലവയൽ ഗോവിന്ദമൂല സ്വദേശി ധനേഷ് മോഹൻ, ഭാര്യ പൂതാടി തോണിക്കുഴിയിൽ അഞ്ജു (27), മകൻ ഇഷാൻ കൃഷ്‌ണ (6) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ബൈക്കിൽ ടോറസ് ലോറി ഇടിച്ചു കയറിയത്. ബൈക്ക് പൂർണ്ണമായും ലോറിക്കടിയിൽപ്പെടുകയായിരുന്നു. ടോറസ് ലോറി ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.