രാജ്യവ്യാപകമായി റിലയൻസ് ജിയോ സേവനങ്ങൾ സ്തംഭിച്ചു; പരാതിയുമായി പതിനായിരകണക്കിന് ഉപഭോക്താക്കൾ

രാജ്യത്ത് മുംബൈ ഉള്‍പ്പെടെയുള്ള നിരവധി പ്രദേശങ്ങളിലെ ജിയോ ഉപയോക്താക്കള്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ വ്യാപകമായ നെറ്റ്‌വർക്ക് തകരാർ നേരിടുന്നു. ഇതോടെ പലർക്കും മൊബൈല്‍ ഫോണ്‍ സേവനം ലഭ്യമല്ലാതായിരിക്കുകയാണ്. ജനപ്രിയ ടെലികോം ദാതാവായ റിലയൻസ് ജിയോയുടെ ഭാഗത്തു നിന്ന് ഇതുവരെ ഈ പ്രശ്നത്തിന്റെ കാരണം അല്ലെങ്കില്‍ പരിഹാരം എന്നിവയെക്കുറിച്ച്‌ ഔദ്യോഗികമായ ഒരു പ്രസ്താവനയും പുറത്തുവന്നിട്ടില്ല.

സേവന തടസങ്ങള്‍ ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റായ ഡൗണ്‍ ഡിറ്റക്ടർ (Down Detector) ഈ പ്രശ്‌നം സ്ഥിരീകരിച്ചിട്ടുണ്ട്. സേവന തടസം നേരിടുന്ന ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ആശങ്കകള്‍ പ്രകടിപ്പിക്കുന്നുണ്ട്. ജിയോ ആപ്പ് പോലും പ്രവർത്തിക്കാത്ത സ്ഥിതിയാണെന്ന് ഒരു ഉപയോക്താവ് എക്‌സില്‍ കുറിച്ചു. മുംബൈയില്‍ ഉടനീളം ജിയോ മൊബൈല്‍ സേവനം മുടങ്ങിയെന്ന് മറ്റൊരു ഉപയോക്താവും കുറിച്ചു.

ഡൗണ്‍ ഡിറ്റക്റ്റർ പറയുന്നതനുസരിച്ച്‌, സെപ്റ്റംബർ 17 ന് ഉച്ചയ്ക്ക് 12.40 ഓടെ ഏകദേശം 10,372 ജിയോ ഉപയോക്താക്കള്‍ നെറ്റ്‌വർക്ക് പ്രശ്‌നം റിപ്പോർട്ട് ചെയ്തു. ഈ ഉപയോക്താക്കളില്‍ 68% പേർ സിഗ്നല്‍ ഇല്ലാത്തതിനെക്കുറിച്ചും, 18% പേർ മൊബൈല്‍ ഇന്റർനെറ്റ് പ്രശ്‌നങ്ങളെക്കുറിച്ചും, 14% പേർ ജിയോ ഫൈബർ സംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ചും പരാതിപ്പെട്ടു.

ജിയോഡൗണ്‍ (Jiodown) എന്ന ഹാഷ്‌ടാഗ് ഇപ്പോള്‍ എക്‌സില്‍ വ്യാപകമായി പ്രചരിക്കുകയാണ്. രാജ്യത്തുടനീളമുള്ള ജിയോ ഉപയോക്താക്കള്‍ ഈ ഹാഷ്‌ടാഗ് ഉപയോഗിച്ച്‌ ട്വീറ്റ് ചെയ്ത് തങ്ങളുടെ സേവനം തടസ്സപ്പെട്ടതിനെക്കുറിച്ച്‌ പരാതിപ്പെടുന്നു. ഉപയോക്താക്കള്‍ തങ്ങളുടെ നിരാശയും രസകരമായ മെമുകളും പങ്കുവെക്കുന്നുണ്ട്.

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.

വയനാട് ചുരം ബൈപാസ് ഉടൻ യാഥാർഥ്യമാക്കുക – ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) വയനാട് ജില്ലാ കമ്മിറ്റി

വയനാട് ചുരം ബൈപാസ് യാഥാർഥ്യമാക്കാനുള്ള അടിയന്തര നടപടി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്ന് ഓൾ കേരള ടൂറിസം അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വയനാട് ചുരം ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരജാഥ വിജയിപ്പിക്കാൻ വയനാട്ടിലെ

സീറ്റൊഴിവ്

സുല്‍ത്താന്‍ ബത്തേരി പൂമല ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ബിഎഡ് കോമേഴ്‌സ് (ഇഡബ്ല്യൂഎസ്) വിഭാഗത്തില്‍ സീറ്റൊഴിവ്. വിദ്യാര്‍ത്ഥികള്‍ സർട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 14 ന് ഉച്ച 12ന് കോളജ് ഓഫീസിൽ എത്തിച്ചേരണം. ഫോണ്‍: 9605974988.

തൊഴിൽ മേള

അസാപ് മാനന്തവാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. വിവിധ മേഖലയിലുള്ള തൊഴിലവസരങ്ങൾ മേളയുടെ ഭാഗമായി ലഭിക്കും. ഉദ്യോഗാർത്ഥികൾ https://forms.gle/SVqszhmhttAugR7f7 ൽ

സ്പോട്ട് അഡ്മിഷൻ

കൽപ്പറ്റ കെഎംഎം ഗവ. ഐടിഐയിലെ വിവിധ ട്രേഡുകളിൽ വനിത സംവരണ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 16ന് ഉച്ച 12നകം രേഖകളുടെ അസലുമായി ഐടിഐയിൽ എത്തിച്ചേരണം. ഫോൺ: 04936 205519, 9995914652.

ദർഘാസ് ക്ഷണിച്ചു.

വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രി ലബോറട്ടറിയിലേക്ക് ആവശ്യമായ റിയേജന്റുകൾ വിതരണം ചെയ്യാൻ വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസ് ഓഗസ്റ്റ് 26ന് ഉച്ച രണ്ടിനകം സൂപ്രണ്ടിന്റെ ഓഫീസിൽ നൽകണം. ഫോൺ: 04936 256229.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.