കൂളിവയൽ: മാനന്തവാടി പനമരം റൂട്ടിൽ കൂളിവയലിന് സമീപം കെഎസ് ആർടിസി ബസ്സിൽ കാറിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടവരിൽ ഒരാളെ തിരിച്ചറിഞ്ഞു. കോടഞ്ചേരി കല്ലന്തറമേട് വെള്ളാങ്കൽ മത്തായി എൽസി ദമ്പതികളുടെ മകൻ രഞ്ജു മാത്യു (38) വാണ് മരിച്ചത്. ഇദ്ദേ ഹത്തിന്റെ സഹയാത്രികനായ ഒരു അതിഥി തൊഴിലാളിയും മരിച്ചിട്ടുണ്ട്. അപകടത്തിൽ മറ്റൊരു അതിഥി തൊഴിലാളിക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇദ്ദേ ഹം മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്ന് വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്നും മാനന്തവാടിക്ക് പോകുകയായിരുന്ന ബസ്സും എതിരെ പോകുകയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. കോടഞ്ചേരി ഭാഗത്തുള്ള എവർഗ്രീൻ കൺസ്ട്ര ക്ഷന്റെയാളുകളായിരുന്നു മരിച്ചത്. അഞ്ചുകുന്ന് ഭാഗത്ത് ഇവർ നിർ മ്മിക്കുന്ന ഒരു വീടിന്റെ്റെ നിർമ്മാണ സ്ഥലത്ത് നിന്നും തിരികെ പോകുന്ന വഴിയായിരുന്നു അപകടം. അപകടത്തിൽ കൽപ്പറ്റ ഡിപ്പോയിലെ കെ എസ്ആർടിസി ഡ്രൈവർ അനിൽ കുമാറിന് കാലിന് നിസാര പരിക്കേറ്റി ട്ടുണ്ട്.ജിജിയാണ് രഞ്ജിയുടെ ഭാര്യ. മകൾ: അലിയ.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ
ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ







