മലപ്പുറത്ത് എംപോക്സ്? രോഗലക്ഷണം സംശയിക്കുന്ന യുവാവ് നിരീക്ഷണത്തിൽ

മലപ്പുറത്ത് യുവാവിന് എംപോക്സ്‌ ലക്ഷണം. രോഗലക്ഷണം സംശയിക്കുന്നതിനെ തുടർന്ന് മലപ്പുറം എടവണ്ണ സ്വദേശിയായ മുപ്പത്തിയെട്ടുകാരൻ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഒരാഴ്ച മുൻപ് ദുബൈയിൽനിന്ന് എത്തിയ യുവാവാണ് നിരീക്ഷണത്തിലുള്ളത്.

പനി ബാധിച്ചാണ് യുവാവ് മഞ്ചേരി മെഡിക്കൽ കോളേജിലെത്തിയത്. അത്യാഹിത വിഭാഗത്തിലെത്തിയപ്പോൾ തന്നെ തൊലിപ്പുറത്തെ തടിപ്പ് ശ്രദ്ധയിൽ പെട്ടതാണ് അധികൃതരിൽ എംപോക്സ്‌ സംശയം ഉണ്ടാക്കിയത്. രോഗസ്ഥിരീകരണത്തിന് സ്രവ സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചിരിക്കുകയാണ്.

ഈ മാസം ആദ്യം ഡല്‍ഹിയില്‍ രാജ്യത്തെ ആദ്യ എം പോക്സ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. നിരീക്ഷണത്തിലായിരുന്ന യുവാവിലായിരുന്നു വൈറസ് ബാധ കണ്ടെത്തിയത്.

അടുത്തിടെയാണ് മലപ്പുറം തിരുവാലി പഞ്ചായത്തിൽ നിപ ബാധിച്ച് വിദ്യാർഥി മരിച്ചത്. 151 പേർ നിരീക്ഷണത്തിലാണ്. ബെംഗളുരുവിൽനിന്നെത്തിയ പെരിന്തൽമണ്ണ സ്വദേശിയായ വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പനി ബാധിച്ച് മരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്.

എന്താണ് എംപോക്സ്?

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് കുരങ്ങ് വസൂരി എന്നറിയപ്പെടുന്ന എംപോസ്ക്. എണ്‍പതുകളുടെ അവസാനത്തില്‍ ഉന്മൂലനം ചെയ്യപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയുണ്ടാക്കുന്ന വസൂരിയുടെ ലക്ഷണങ്ങളുമായി ഇതിന് സമാനതകളേറെയാണ്.

മധ്യ പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം സാധാരണ കണ്ടുവന്നിരുന്നത്. എന്നാല്‍ ഈ വര്‍ഷം മെയ് മാസം മുതല്‍ ഇഗ്ലണ്ട് സ്‌പെയിന്‍, പോര്‍ച്ചുഗല്‍, കാനഡ എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സ്‌മോള്‍ പോക്‌സ് അഥവാ വസൂരിയുടെ രോഗാണുവിനെപ്പോലെ തന്നെ പോക്‌സ് വൈറസ് കുടുംബത്തില്‍പെട്ട ഓര്‍ത്തോ പോക്‌സ് വൈറസാണ് എംപോക്‌സ് രോഗത്തിന് കാരണക്കാര്‍. മങ്കി പോക്‌സിന് രോഗലക്ഷണങ്ങളിലും വസൂരിയോട് സാമ്യമേറെയാണ്. എന്നാല്‍ രോഗ തീവ്രതയും മരണനിരക്കും വസൂരിയെ അപേക്ഷിച്ച് കുറവാണ്.

പോക്‌സ് വൈറിഡേ കുടുംബത്തിലെ ഓര്‍ത്തോ പോക്‌സ് വിഭാഗത്തില്‍പ്പെടുന്ന ഡിഎന്‍എയുള്ള വൈറസ് ആണ് മങ്കി പോക്‌സിന് പിന്നില്‍. രണ്ട് ജനിതക ശ്രേണികളുള്ള മങ്കി പോക്‌സ് വൈറസുകളാണുള്ളത്. മധ്യ ആഫ്രിക്കന്‍ ( കോംഗോ ബേസിന്‍ ) വൈറസും പടിഞ്ഞാറന്‍ ആഫ്രിക്കന്‍ മങ്കി പോക്‌സ് വൈറസും. ഇതില്‍ മധ്യ ആഫ്രിക്കന്‍ ഇനമാണ് കൂടുതലായി കണ്ടുവരുന്നത് കൂടാതെ മനുഷ്യനിലേക്ക് വ്യാപിക്കാനുള്ള സാധ്യതയും ഇതിന് കൂടുതലാണ്.

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.

വയനാട് ചുരം ബൈപാസ് ഉടൻ യാഥാർഥ്യമാക്കുക – ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) വയനാട് ജില്ലാ കമ്മിറ്റി

വയനാട് ചുരം ബൈപാസ് യാഥാർഥ്യമാക്കാനുള്ള അടിയന്തര നടപടി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്ന് ഓൾ കേരള ടൂറിസം അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വയനാട് ചുരം ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരജാഥ വിജയിപ്പിക്കാൻ വയനാട്ടിലെ

സീറ്റൊഴിവ്

സുല്‍ത്താന്‍ ബത്തേരി പൂമല ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ബിഎഡ് കോമേഴ്‌സ് (ഇഡബ്ല്യൂഎസ്) വിഭാഗത്തില്‍ സീറ്റൊഴിവ്. വിദ്യാര്‍ത്ഥികള്‍ സർട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 14 ന് ഉച്ച 12ന് കോളജ് ഓഫീസിൽ എത്തിച്ചേരണം. ഫോണ്‍: 9605974988.

തൊഴിൽ മേള

അസാപ് മാനന്തവാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. വിവിധ മേഖലയിലുള്ള തൊഴിലവസരങ്ങൾ മേളയുടെ ഭാഗമായി ലഭിക്കും. ഉദ്യോഗാർത്ഥികൾ https://forms.gle/SVqszhmhttAugR7f7 ൽ

സ്പോട്ട് അഡ്മിഷൻ

കൽപ്പറ്റ കെഎംഎം ഗവ. ഐടിഐയിലെ വിവിധ ട്രേഡുകളിൽ വനിത സംവരണ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 16ന് ഉച്ച 12നകം രേഖകളുടെ അസലുമായി ഐടിഐയിൽ എത്തിച്ചേരണം. ഫോൺ: 04936 205519, 9995914652.

ദർഘാസ് ക്ഷണിച്ചു.

വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രി ലബോറട്ടറിയിലേക്ക് ആവശ്യമായ റിയേജന്റുകൾ വിതരണം ചെയ്യാൻ വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസ് ഓഗസ്റ്റ് 26ന് ഉച്ച രണ്ടിനകം സൂപ്രണ്ടിന്റെ ഓഫീസിൽ നൽകണം. ഫോൺ: 04936 256229.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.