ബത്തേരി: ബത്തേരി നഗരസഭ, പട്ടിക വർഗ വിദ്യാർത്ഥികളുടെ നൈപുണ്യ വികസനത്തിന് പുതിയൊരു തുടക്കം കുറിച്ചു. ഡ്രോപ്പ് ഔട്ട് ഫ്രീ മുനിസിപ്പാലിറ്റി പദ്ധതിയുടെ ഭാഗമായി ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ പങ്കെടുക്കുന്ന അമ്പത് പട്ടിക വർഗ വിദ്യാർത്ഥികൾക്ക് വിവിധ കരകൗശല പരിശീലനം നൽകുന്നു.
ഫ്ലവർ മേക്കിങ്, ഫാബ്രിക് പെയിന്റിംഗ്, വെജിറ്റബിൾ പ്രിന്റിങ്, ബീഡ്‌സ് വർക്ക്, കുട നിർമാണം, പ്രകൃതി ദത്ത നാരുകൾ ഉപയോഗിച്ച് ഉൽപ്പന്ന നിർമാണം എന്നിവയിലാണ് പരിശീലനം.
ഈ പരിശീലനത്തിലൂടെ വിദ്യാർത്ഥികളിൽ സർഗ്ഗാത്മകതയും സ്വയംപര്യാപ്തതയും വളർത്തുകയാണ് ലക്ഷ്യം.

National Doctors Day 2025 : ഇന്ന് ഡോക്ടര്‍മാരുടെ ദിനം, ജീവന്റെ കാവലാളായ ഡോക്ടര്‍മാര്‍ക്കായി ഒരു ദിനം
ഇന്ന് ജൂലെെ 1. ദേശീയ ഡോക്ടർസ് ഡേ. എല്ലാ വർഷവും ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനമായി ആചരിച്ച് വരുന്നു. രാജ്യത്തെ ഡോക്ടർമരുടെ പ്രതിബദ്ധത, കാരുണ്യം, സേവനം എന്നിവയെ ആദരിക്കുന്നതിനായാണ് ഈ ദിനം