കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയ വൈത്തിരി താലൂക് ആസ്ഥാന ആശുപത്രിയിൽ മലിന ജല ശുദ്ധീകരണ പ്ലാന്റിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജേഷ്, വൈത്തിരി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസ്മ കെ.കെ അധ്യക്ഷത വഹിച്ചു.
വൈത്തിരി താലൂക് ആസ്ഥാന ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോക്ടർ നിഖിൽ നാരായണൻ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രദീപൻ സി പി,
ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അയിഷാബി,
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഫൗസിയ ബഷീർ ,HMC അംഗങ്ങളായ ചിത്രകുമാർ , നാസർ, നിഖിൽ, ബഷീർ വൈത്തിരി എന്നിവർ സംസാരിച്ചു. ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സുമാർ മറ്റു ജീവനക്കാർ, ജനപ്രതിനിതികൾ,NSS അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ജീവിതോത്സവം സംസ്ഥാന കാർണിവല്ലിൽ എം സിദ്ധാർത്ഥ് വയനാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും
കൽപ്പറ്റ: ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം 21 ദിവസങ്ങളിലായി നടത്തിവന്ന ജീവിതോത്സവം ചലഞ്ചിന്റെ ജില്ലാതല വിജയിയായി മാനന്തവാടി ഹയർസെക്കൻഡറി സ്കൂളിലെ എം സിദ്ധാർത്ഥിനെ തെരഞ്ഞെടുത്തു.വയനാട് ജില്ലയിലെ 54 എൻഎസ്എസ് യൂണിറ്റുകളിൽ 21 ദിവസങ്ങളിൽ തുടർച്ചയായി