മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഐ.സി. ബാലകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ദേശീയ പാത766 സൗന്ദര്യവത്കരണം കൃഷ്ണഗിരിയിൽ തുടക്കം കുറിച്ചു കൊണ്ടാണ് ജനകീയ ക്യാമ്പെയിനിന് തുടക്കമായത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയൻ, നവകേരളം കർമപദ്ധതി ജില്ലാ കോർഡിനേറ്റർ ഇ സുരേഷ്ബാബു, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാർ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബേബി വർഗീസ് , എൻ. ആർ.പ്രിയ എന്നിവർ സംസാരിച്ചു.
ജില്ലാതല ഉദ്ഘാടനത്തിന് മുന്നോടിയായി മീനങ്ങാടി ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ കാക്കവയൽ മുതൽ കൊളഗപ്പാറ വരെയുള്ള ഭാഗങ്ങൾ മൂന്നു ദിവസം
നീണ്ടു നിന്ന മെഗാ ക്ലീൻ ഡ്രൈവിലൂടെ വിവിധ സംഘടനകൾ ചേർന്ന് ശുചീകരിച്ചു. സംഘടനാഗംങ്ങൾ വിവിധ വകുപ്പ് പ്രതിനിധികൾ, വിദ്യാർത്ഥികൾ തുടങ്ങി 500 ഓളം ആളുകൾ പങ്കാളികളായിരുന്നു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന് ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്