ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ സംസ്ഥാനമൊട്ടാകെ നടന്ന ബാലസദസ്സിൽ വയനാട് ജില്ലയുടെ ബാലസദസ്സ് വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.നാസർ G.W.L.P സ്ക്കൂളിൽ ഉദ്ഘാടനം ചെയ്തു.ബാലസമിതി പ്രസിഡന്റ് ഇഷാൻ .പി .എസ് , സെക്രട്ടറി റെന ,ബാലസഭാ റിസോഴ്സ് പേഴ്സൺ ബബിത, എ.ഡി.എസ് പ്രസിഡന്റ് പ്രിയ, എ.ഡി.എസ് സെക്രട്ടറി സിന്ധു, ബാലസഭാ ആർ.പി സാഹിനി , വാർഡ് മെമ്പർ ദീപ രാജൻ , മറ്റ് ആർ.പി മാർ , എ.ഡി.എസ് , സി.ഡി.എസ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു .ബാലസമിതി പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ മിഷൻ കോർഡിനേറ്റർ ബാലസുബ്രഹ്മണ്യം ,സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർമാരായ പ്രഭു,നിഷാദ് , എ.ഡി.എം.സി അമീൻ , ഡി.പി.എം ബിജോയ് എന്നിവർ കുട്ടികളുടെ ചോദ്യോത്തര പരിപാടിയിലും കലാപരിപാടിയിലും പങ്കെടുത്തു.ബാലസഭാ കുട്ടികളുടെയും കുടുംബശ്രീ അംഗങ്ങളുടെയും വിവിധ കലാപരിപാടികളോടെ വളരെ വിപുലമായ ഒരു അങ്കണം തീർക്കാൻ വെങ്ങപ്പള്ളി പഞ്ചായത്തിലെ ബാലസഭാ കുട്ടികൾക്ക് സാധിച്ചു.മികച്ച സംരഭകയെയും, മുതിർന്ന കുടുംബശ്രീ അംഗത്തെയും ആദരിച്ചു. ബാലസഭാ വാർഡ് സമിതി സെക്രട്ടറി റെന നന്ദി പറഞ്ഞ് പരിപാടി അവസാനിപ്പിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്