കൽപ്പറ്റ: എൻ. എസ്. എസ്. ഹയർ സെക്കണ്ടറി സ്കൂളിൽ നവീകരിച്ച ലൈബ്രറിയുടെ പ്രവർത്തനം ആരംഭിച്ചു, റഫറൻസ് ഗ്രന്ഥങ്ങൾ , നോവൽ, ചെറുകഥ, സഞ്ചാര സാഹിത്യം നിരൂപണം തുടങ്ങി 5000 ത്തോളം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. ലൈബ്രറിയോടനുബന്ധിച്ച് വായനാ മുറിയും സജ്ജീകരിച്ചിട്ടുണ്ട്. സ്കൂളിലെ എൻ. എസ്. എസ് വൊളണ്ടിയർമാർ സമാഹരിച്ച ആയിരത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. നവീകരിച്ച സ്ക്കൂൾ ലൈബ്രറിയുടെ പ്രവർത്തനോൽഘാടനം പത്മപ്രഭാ പൊതു ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി. രവീന്ദ്രൻ നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഷാജി തദ്ദേവൂസ് അദ്ധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് എൻ. എസ്. എസ്. യൂണിയൻ പ്രസിഡണ്ട് പി.കെ. സുധാകരൻ നായർ, സ്ക്കൂൾ പ്രിൻസിപ്പാൾ എ.കെ. ബാബു പ്രസന്ന കുമാർ, കെ. രാജേഷ്, പി.കെ. രാജീവ്, വി സിന്ധു, എസ്.ജി. സിന്ധു തുടങ്ങിയവർ സംസാരിച്ചു

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്