ജില്ലാ ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 12,13 തിയതികളില്‍ പുരുഷ/വനിതാ വിഭാഗം പ്രീമിയര്‍ ലീഗ് മത്സരം നടക്കുന്നു. കേരള – തമിഴ്‌നാട് പോലീസ് ടീമുകളുള്‍പ്പെടെ സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുള്ള 130 കായിക താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. പടിഞ്ഞാറത്തറ പഞ്ചായത്ത് ഗ്രൗണ്ടില്‍ നടക്കുന്ന പ്രീമിയര്‍ ലീഗ് മത്സരം ഒക്‌ടോബര്‍ 12 ന് വൈകിട്ട് ആറിന് ടി. സിദ്ധിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍ പങ്കെടുക്കും. 13 ന് വൈകിട്ട് ഏഴിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യും.

സീറ്റൊഴിവ്.
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669