പട്ടികജാതി വികസന വകുപ്പ് 2024-25 അധ്യയന വര്‍ഷത്തില്‍ ഉന്നതി വിഷന്‍ പ്ലസ് പദ്ധതിയിലേക്ക് വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ വി.എച്ച്.എസ്.ഇ പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാതെ ഗ്രേഡ് വാങ്ങിവര്‍, സി.ബി.എസ്.സി വിഭാഗത്തില്‍ എ2 ഗ്രേഡ് ലഭിച്ചവര്‍, ഐ.സി.എസ്.ഇ വിഭാഗത്തില്‍ എ ഗ്രേഡ് ലഭിച്ചവര്‍ക്കും അപേക്ഷിക്കാം. സംസ്ഥാനതലത്തില്‍ എംപാനല്‍ ചെയ്ത എന്‍ട്രന്‍സ് പരിശീലന സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് പദ്ധതി മുഖേന ഒരു വര്‍ഷത്തേക്ക് 54000 രൂപ അനുവദിക്കും. ജില്ലയില്‍ സ്ഥിര താമസക്കാരായ വിദ്യാര്‍ത്ഥികള്‍ അപേക്ഷ, ജാതി, വരുമാനം, മാര്‍ക്ക് ലിസ്റ്റ്, പരിശീലന സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, ഫീസ് രസീത്, ആനുകൂല്യം ലഭ്യമായിട്ടില്ലെന്ന സാക്ഷ്യപത്രം, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ്, ആധാര്‍, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 30 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ – 04936 203824

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം കൂട്ടി; ഇന്ന് മുതൽ പുതിയ ദർശന സമയം
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ ദർശന സമയം കൂട്ടി. കൂടുതൽ ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനത്തിനായി ദേവസ്വം ഭരണസമിതിയാണ് ദർശന സമയം കൂട്ടിയത്. തുലാം ഒന്നാം തീയതിയായ ഇന്ന് (ഒക്ടോബർ 18, ശനിയാഴ്ച) ക്ഷേത്രത്തിൽ