ജില്ലയില്‍ 848 പോളിങ് ബൂത്തുകള്‍;5090 പോളിങ് ഉദ്യോഗസ്ഥര്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി വയനാട് ജില്ലയില്‍ നിയോഗിച്ചത് 5090 പോളിങ് ഉദ്യോഗസ്ഥരെ. ആകെ 848 പോളിങ് സ്‌റ്റേഷനുകളിലേക്കായി 4240 പോളിങ് ഉദ്യോഗസ്ഥരെയും അടിയന്തരഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതിനായി 850 (20 ശതമാനം) ഉദ്യോഗസ്ഥരെ റിസര്‍വ്വ് വിഭാഗത്തിലും നിയമിച്ചിട്ടുണ്ട്. കോവിഡ് പോസിറ്റീവായവര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും പ്രത്യേക തപാല്‍ ബാലറ്റ് എത്തിക്കുന്നതിനുള്ള പ്രത്യേക പോളിങ് ഓഫീസര്‍മാരെ ഇതുകൂടാതെ നിയമിക്കും.

ജില്ലയിലെ 23 ഗ്രാമ പഞ്ചായത്തുകളലായി 749 പോളിങ് ബുത്തുകളും മൂന്ന് മുനിസിപ്പാലിറ്റികളില്‍ 99 ബൂത്തുകളുമാണ് തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിങ് ബൂത്തുകളുള്ളത് നെന്മേനി, പനമരം പഞ്ചായത്തുകളിലാണ്- 46 വീതം. ഏറ്റവും കുറവ് ബൂത്തുകളുള്ളത് തരിയോട്, വെങ്ങപ്പള്ളി പഞ്ചായത്തുകളിലും- 13 വീതം. ബൂത്തുകളില്‍ ഭിന്നശേഷിക്കാര്‍ക്കായി റാമ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഒരു പോളിങ് ബൂത്തില്‍ ഒരു പ്രിസൈഡിങ് ഓഫീസറും ഒരു ഫസ്റ്റ് പോളിങ് ഓഫീസറും രണ്ട് പോളിങ് ഓഫീസര്‍മാരും ഒരു പോളിങ് അസിസ്റ്റന്റും ഉള്‍പ്പെടെ അഞ്ച് പേരാണ് ഡ്യൂട്ടിയിലുണ്ടാകുക. ആകെ 848 പ്രിഡൈഡിങ് ഓഫീസര്‍മാരും 848 ഫസ്റ്റ് പോളിങ് ഓഫീസര്‍മാരും 1696 പോളിങ് ഓഫീസര്‍മാരും 848 പോളിങ് അസിസ്റ്റന്റുമാരും ഡ്യൂട്ടിയിലുണ്ടാകും. കോവിഡ് രോഗ പശ്ചാത്തലത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തുന്നവര്‍ക്ക് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും സാനിറ്റൈസര്‍ നല്‍കുന്നതിനാണ് ഒരു പോളിംഗ് അസിസ്റ്റന്റിനെ ഇത്തവണ കൂടുതലായി നിയമിച്ചിട്ടുള്ളത്.

തെരഞ്ഞെടുപ്പിനായി ആകെ 1206 വോട്ടിങ് മെഷീനുകളാണ് ജില്ലയില്‍ സജ്ജമാക്കിയത്. ഗ്രാമപഞ്ചായത്തിലേക്ക് 935 കണ്‍ട്രോള്‍ യൂണിറ്റുകളും 2820 ബാലറ്റ് യൂണിറ്റുകളും നഗരസഭയിലേക്ക് 271 ഉം കണ്‍ട്രോള്‍ യൂണിറ്റുകളും 311 ബാലറ്റ് യൂണിറ്റുകളും ഉപയോഗിക്കും. ത്രിതല പഞ്ചായത്തുകളില്‍ മള്‍ട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കണ്‍ട്രോള്‍ യൂണിറ്റുമടങ്ങിയതാണ് മള്‍ട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍. നഗരസഭകളില്‍ ഉപയോഗിക്കുക സിംഗിള്‍ പോസ്റ്റ് വോട്ടിങ് യന്ത്രങ്ങളാണ്.

എല്ലാ വോട്ടിങ് യന്ത്രങ്ങളുടെയും ആദ്യഘട്ട പരിശോധന (ഫസ്റ്റ് ലെവല്‍ ചെക്കിംഗ്) പൂര്‍ത്തിയായി. വോട്ടെടുപ്പിന് നാലുദിവസം മുമ്പായിരിക്കും വരണാധികാരികളുടെ നേതൃത്വത്തില്‍ ബാലറ്റ് ലേബല്‍ വോട്ടിങ് യന്ത്രങ്ങളില്‍ സ്ഥാപിച്ച് തെരഞ്ഞെടുപ്പിനായി സജ്ജമാക്കുന്നത്.

കുടിക്കാഴ്ച്ച മാറ്റി.

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

കുടിക്കാഴ്ച്ച മാറ്റി

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

പോക്സോ പ്രതിക്ക് 60 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

വൈത്തിരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 60വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പൊഴുതന സുഗന്ധഗിരി ഒന്നാം യൂണിറ്റിലെ ശിവ(21) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ

സ്പെഷ്യൽ എജുക്കേറ്റർ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ സ്പെഷ്യൽ എജുക്കേറ്റർ നിയമനം നടത്തുന്നു. ബിരുദം, സ്പെഷ്യൽ എജുക്കേഷനിൽ ബിഎഡ്, ഒരു വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ജൂലൈ 19 ന് വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in

ദന്തൽ ഡോക്ടർ നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയിൽ താത്ക്കാലിക ദന്തൽ ഡോക്ടർ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് പ്രോസ്തോഡോണ്ടിക്സിൽ എംഡിഎസ് ബിരുദമാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റിൻ്റെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവയുമായി ജൂലൈ 17 ന്

ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം

കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിൽ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപ ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവയുമായി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.