ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ റെഡ് റിബണ്‍ ക്യാമ്പയിന് നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക ജില്ലാ എയ്ഡ്സ് കണ്ട്രോള് ഓഫീസര്‍ ഡോ. അമ്പുവിന് റെഡ് റിബണ്‍ അണിയിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ എയ്ഡ്സ് കണ്ട്രോള് ഓഫീസര്‍ ഡോ. അമ്പു കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയിലൂടെ ദിനാചരണ സന്ദേശം നല്കി. ഇതോടനുബന്ധിച്ച് ഓണ്‍ലൈന്‍ പോസ്റ്റര്‍ രചന മത്സരം, ബാനര്‍ പ്രദര്‍ശനം തുടങ്ങിയ പരിപാടികളും നടത്തുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.