പനമരം: കര്‍ണാടകയില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 80 ഗ്രാം കഞ്ചാവുമായി പനമരം സ്വദേശിനിയെ പനമരം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് മോനും സംഘവും ചേര്‍ന്ന് പിടികൂടി. പനമരം നീരട്ടാടി കാഞ്ഞിരത്തിങ്കല്‍ നബീസ
(48) ആണ് പിടിയിലായത്. പനമരം ടൗണില്‍ പോലീസ് നടത്തിയ പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ്
ഇവര്‍ പിടിയിലായത്.മാനന്തവാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന
കര്‍ണ്ണാടക ആര്‍ടിസി യില്‍ പനമരത്ത് ഇറങ്ങിയ നബീസ പോലീസിനെ കണ്ട് പരിഭ്രമിച്ച് കയ്യിലുണ്ടായിരുന്ന ചാക്ക് കെട്ടുമായി ഓടിമാറാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ചാക്കില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തത്.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം






