നാടൻ ഫലവൃക്ഷങ്ങളുടെ കമനീയ തോട്ടം ഒരുക്കി പാലിയാണ എൽ.പി സ്കൂൾ. സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സഹകരണത്തോടെ വെള്ളമുണ്ട ഗ്രാമപഞ്ചായത്താണ് ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് ഹരിത ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. സ്കൂൾ പരിസരത്തുള്ള ജൈവവൈവിധ്യം സംരക്ഷിക്കുന്നതിലൂടെ വിദ്യാർത്ഥികൾക്കും സ്കൂളുമായി ബന്ധപ്പെടുന്നവർക്കും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. നാട്ടുമാവ്, ഒട്ടുമാവ്, വയനാടൻ ചക്കകൾ, ചാമ്പക്ക, ഫാഷൻ ഫ്രൂട്ട്, തുടങ്ങിയ ഫലവൃക്ഷങ്ങൾ നട്ടു പരിപാലിക്കുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഫല വൃക്ഷങ്ങൾ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് രശ്മി അധ്യക്ഷയായി. സ്കൂൾ പ്രധാനാധ്യാപകൻ എ.എൽ സെബാസ്റ്റ്യൻ, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ലാ കോഡിനേറ്റർ പി.ആർ ശ്രീരാജ്, അജിത, ഹസീന എന്നിവർ പങ്കെടുത്തു.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ
പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ






