പുൽപ്പള്ളി ജയശ്രീ ഹയർസെക്കൻഡറി സ്കൂളിൽ, സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 18 മുതൽ 50 വയസ്സുവരെ പ്രായമുള്ള വീട്ടമ്മമാർക്കായി, അഗ്നിച്ചിറകുകൾ എന്ന പേരിൽ ഒരാഴ്ചക്കാലത്തെ സ്വയംതൊഴിൽ പരിശീലനവും പാചക പഠന ക്ലാസുകളും ആരംഭിച്ചു. ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നവംബർ 3 മുതൽ 11വരെ നടക്കുന്ന പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടിഎസ് ദിലീപ് കുമാർ നിർവഹിച്ചു. സ്കൂൾ മാനേജർ കെആർ ജയറാം അധ്യക്ഷനായിരുന്നു. കേരള സ്റ്റൈൽ, നോർത്ത് ഇന്ത്യൻ ,അറേബ്യൻ, ചൈനീസ് ഭക്ഷണങ്ങളും ബേക്കറി ,കേക്ക് നിർമ്മാണം, മധുര പാനീയങ്ങൾ ഉണ്ടാക്കൽ എന്നിവയിൽ വിദഗ്ധരായ ഷെഫുമാർ പരിശീലനം നൽകും.
റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ക്ലാസുകൾ നടത്തുന്നത്.ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാരും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് അംഗങ്ങളും ചേർന്നാണ് ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് അംഗം സിന്ധു സാബു മുഖ്യപ്രഭാഷണം നടത്തി. ആർസിറ്റി ഡയറക്ടർ പി എ അനീഷ്, ട്രെയിനർ സ്മിതജോയ്, സ്കൂൾ പ്രിൻസിപ്പൽ കെ ആർ ജയരാജ് വൈസ് പ്രിൻസിപ്പൽ പി ആർ സുരേഷ് എൻഎസ്എസ് കോർഡിനേറ്റർ സിത്താര ജോസഫ്,അധ്യാപകരായ ബിജോയ് ബേബി, എസ് സ്മിത, പി കെ രാജൻ,കെ കെ ഷിജിത് കുമാർ,സ്വപ്ന പീറ്റർ,കെ കെ രഘുലാൽ, എം വി ബാബു, പി എം സൻമ ലീഡർമാരായ ആൻ മരിയ ബാബു, ആഗിൻ മരിയ ബേബി എന്നിവർ സംസാരിച്ചു.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ
പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ






