വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിൽ ചൂരിയാറ്റ കോളനിയിലെ ശാന്തയെന്ന വിധവയും 2 മക്കളും വീടിനായി കയറിയിറങ്ങാത്ത സ്ഥലമില്ല. വീട് പണി തുടങ്ങിയെങ്കിലും കരാറുകാരൻ പണം കൈപ്പറ്റി മുങ്ങിയതോടെ വീട് പണി പാതിവഴിയിൽ മുടങ്ങി.
വീടുപണി പൂർത്തീകരിക്കാത്തതിനെ തുടർന്ന് നിരവധി തവണ ട്രൈബൽ ഡിപ്പാർട്ട്മെൻ്റിനോടും കരാറുകാരനോടും ആവശ്യപ്പെട്ടിട്ടും നടപടി ഒന്നും തന്നെ ഉണ്ടായില്ലെന്നും ഇവർ പറയുന്നു. ഇനി എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ഈ കുടുംബം.
എത്രയും പെട്ടെന്ന് അധികാരികൾ ഇടപെട്ട് ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്തി
വീട് പണി പൂർത്തീകരിച്ചു തരണമെന്നതാണ് ഇവരുടെ ആവശ്യം.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ
പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ






