വാടക കെട്ടിടങ്ങൾക്ക് 18 ശതമാനം നികുതി

വാടക കെട്ടിടങ്ങൾക്ക് 18 ശതമാനം ജിഎസ്ടി നികുതി വരുത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം ചെറുകിട വ്യാപാര മേഖലയിൽ പുതിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കേരള വ്യാപാരി വ്യവസായി സമിതി അഭിപ്രായപ്പെട്ടു. ഇതിനെതിരായ സമരത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ 10 മണിക്ക് ജിഎസ്ടി ഓഫീസിലേക്ക് മാർച്ച് നടത്തും. ചെറുകിട വ്യാപാരമേഖല ഇതിനകം തന്നെ പ്രതിസന്ധികൾ നേരിടുന്ന ഘട്ടത്തിലാണ് ഈ നികുതി നിർദേശം. വ്യാപാരികളുടെ വരുമാനം കുറയുന്നതും ചെലവുകൾ കൂടുന്നതുമായ സാഹചര്യത്തിൽ അധിക നികുതിഭാരം വഹിക്കാൻ സാധിക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതിയുടെ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. വാടകക്കെട്ടിടങ്ങളിൽ നടക്കുന്ന വ്യാപാര പ്രവർത്തനങ്ങളിൽ നേരത്തെ തന്നെ ചെലവ് കൂടിയ സാഹചര്യത്തിൽ 18% നികുതി ഒരേ സമയം ചെറുകിട വ്യാപാരികളെ ആഘാതമേൽപ്പിക്കുമെന്നും ഇവർ കൂട്ടിച്ചേർത്തു. സർക്കാർ നികുതി നിർദേശം പുനഃപരിശോധിച്ച് ചെറുകിട വ്യാപാര മേഖലയുടെ അടിയന്തര ആവശ്യങ്ങളെ മാന്യമായി പരിഗണിക്കണമെന്നും, ഈ പുതിയ നികുതി നിർദേശം റദ്ദാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.  ചെറുകിട വ്യാപാരികൾക്ക് പ്രത്യേക സഹായ പദ്ധതികൾ നടപ്പിലാക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്ന വിധത്തിൽ നികുതിരഹിത വഴികൾ കണ്ടെത്തുന്നതിനും സർക്കാർ ശ്രദ്ധിക്കണമെന്നും സമിതി യോഗം സൂചിപ്പിച്ചു. വിവിധ മേഖലകളിൽ വ്യാപാരികൾ നേരിടുന്ന പ്രതിസന്ധികൾ അതീവ ഗൗരവമുള്ളതാണെന്ന് സൂചിപ്പിച്ച സമിതി, ജിഎസ്ടി കൗൺസിലിന്റെ ഈ തീരുമാനം മാറ്റണമെന്നും, വരുംദിവസങ്ങളിൽ ജനകീയ പ്രക്ഷോഭങ്ങൾ നടത്തുന്നതും ഉൾപ്പെടെയുള്ള നടപടികൾ നടത്തുമെന്ന് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ മഹാഭൂരിപക്ഷം വ്യാപാരികളും വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നവരാണ്. വ്യാപാര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കെട്ടിടം, ഭൂമി എന്നിവയുടെ വാടക നൽകുമ്പോൾ വാടക നൽകുന്ന സ്ഥാപന ഉടമ വാടകയുടെ 18 ശതമാനം നികുതി അടയ്ക്കണമെന്നതാണ് പുതിയ വ്യവസ്ഥ. വാടകക്കാരന് ഇൻപുട്ട് ക്ലെയിം ചെയ്യാവുന്ന രജിസ്‌ട്രേഷൻ ഉണ്ടെങ്കിൽ റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് ഇൻപുട്ട് ക്ലെയിം ചെയ്യാം. എന്നാൽ മറ്റുള്ളവർ വാടകയുടെ 18 ശതമാനം ജിഎസ്ടി വാടകക്കാരൻതന്നെ അടയ്ക്കേണ്ടിവരും. കുടുംബാംഗങ്ങൾ കെട്ടിടം സൗജന്യമായി വാടകക്കാരന് നൽകിയാൽപ്പോലും ജിഎസ്ടി നിയമത്തിലെ വകുപ്പ് 15 പ്രകാരം വാടകത്തുക കണക്കാകുകയും 18 ശതമാനം നികുതി വാടകക്കാരൻ അടയ്ക്കുകയും ചെയ്യണം. ഇക്കാര്യങ്ങളുന്നയിച്ച് യോജിക്കാൻ കഴിയുന്ന വ്യക്തികളും സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം നടത്തും. അതിന്റെ ഭാഗമായാണ് ജിഎസ്ടി ഓഫീസ് മാർച്ചെന്നും ഭാരവാഹികൾ പറഞ്ഞു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ അംബേദ്കർ ചേമ്പിലോട്, കുണ്ടർമൂല ഉന്നതി ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 19) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

പൊതുജന പരാതി പരിഹാരം

ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ

ഓണം സ്പെഷ്യൽ ഡ്രൈവ് ; കഞ്ചാവും എം.ഡി.എം.എ യും ഹാഷിഷും പിടികൂടി

കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും അതിർത്തി പ്രദേശങ്ങളിലും പോലീസ് ലഹരി പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ജില്ലയിലെ വിവിധ ഇടങ്ങളിലായി കഞ്ചാവും എം.ഡി.എം.എയും ഹാഷിഷുമായി മൂന്ന് പേരെ പിടികൂടി.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി

പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.