ആധാര്‍ കാര്‍ഡ് ജനനതീയ്യതി സ്ഥിരീകരിക്കാനുള്ള തെളിവായി ഉപയോഗിക്കരുതെന്ന് സുപ്രിംകോടതി. ഒരു വാഹനാപകട കേസില്‍ മരിച്ചയാളുടെ പ്രായം ആധാര്‍കാര്‍ഡ് ഉപയോഗിച്ച് സ്ഥിരീകരിച്ച് നഷ്ടപരിഹാരം നല്‍കിയ ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ബാലനീതി നിയമപ്രകാരം ബലവത്തായ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റോ മറ്റോ ആണ് ജനനതീയ്യതി സ്ഥിരീകരിക്കാന്‍ ഉപയോഗിക്കേണ്ടതെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. വാഹനാപകടത്തില്‍ മരിച്ചയാളുടെ പ്രായം കണക്കാക്കി നഷ്ടപരിഹാരം ഉറപ്പുവരുത്തുന്ന സംവിധാനത്തില്‍ ആധാര്‍കാര്‍ഡ് ഉപയോഗിക്കുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ആധാര്‍കാര്‍ഡ് ജനനതീയ്യതി ഉറപ്പുവരുത്താനുള്ളതല്ലെന്ന് ആധാര്‍ കാര്‍ഡിന്റെ ഏജന്‍സിയായ യുഐഡിഎഐ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ആധാര്‍ കാര്‍ഡ് ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.
മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി