കാവുംമന്ദം: വിദ്യാർത്ഥികളുടെ അക്കാദമികവും ഭൗതികവുമായ കഴിവുകൾ വിവിധ ശിൽപ്പശാലകൾ, സഹവാസ ക്യാമ്പുകൾ ,പഠനയാത്രകൾ, ബോധവൽക്കരണ ക്ലാസുകൾ, സെമിനാറുകൾ, തൊഴിൽ പരിശീലനങ്ങൾ എന്നിവയിലൂടെ വികസിപ്പിച്ച്, സമസ്ത മേഖലകളിലും വിജയിക്കുവാൻ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പ്രത്യേക പഠന പരിപോഷണ പദ്ധതിയുടെ സ്കൂൾ തല പ്രവർത്തനോദ്ഘാടനം തരിയോട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ.ശരചന്ദ്രൻ കെ.എ.എസ്. ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ബെന്നി മാത്യു തെക്കുംപുറം അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപിക ഉഷ കുനിയിൽ, വിമുക്തി ജില്ലാ മാനേജർ എ.ജെ.ഷാജി, പി.എം.കാസിം., മറിയം മഹ്മൂദ്,പി.കെ. സത്യൻ, ഷാജു ജോൺ, കെ.വി.രാജേന്ദ്രൻ, രാജേഷ് എന്നിവർ പ്രസംഗിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്