കൽപ്പറ്റ ഓർത്തഡോക്സ് ദേവാലയത്തിൽ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ

കൽപ്പറ്റ : ക്രൈസ്തവ വിശ്വാസികളുടെ ആശ്രയവും അഭയവുമായ പരിശുദ്ധ പരുമല ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമ്മപെരുന്നാൾ കൽപ്പറ്റ സെൻമേരിസ് ഓർത്തഡോക്സ് ദേവാലയത്തിൽ നവംബർ 2, 3 തീയതികളിൽ സമുചിതമായി കൊണ്ടാടും.
പരിശുദ്ധന്റെ തിരുശേഷിപ്പ് കൽപ്പറ്റ ഓർത്തഡോക്സ് ദേവാലയ കൂദാശയിൽ ഇക്കഴിഞ്ഞ ജനുവരി 17ന് സഭയുടെ പരമാധ്യക്ഷൻ സ്ഥാപിച്ചതിന് ശേഷം ആദ്യമായി നടക്കുന്ന ഓർമ്മപ്പെരുന്നാളിന്റെ വിപുലമായ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി വികാരി ഫാദർ സഖറിയ വെളിയത്ത് അറിയിച്ചു.

നവംബർ രണ്ടിന് ശനിയാഴ്ച വൈകിട്ട് കൊടിയേറുന്ന പെരുന്നാൾ മൂന്നിന് ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം പെരുന്നാൾ ചടങ്ങുകളോടെ അവസാനിക്കും. ഭക്തർക്കായുള്ള വിശേഷാൽ പ്രാർത്ഥന നിയോഗ സമർപ്പണം, പ്രദക്ഷിണം, ആശിർവാദം,
ലേലം, നേർച്ച തുടങ്ങി നിരവധി തിരുകർമ്മങ്ങൾ പെരുന്നാളിൽ ക്രമീകരിച്ചിട്ടുണ്ട്. നാനാജാതി മതസ്ഥർക്ക് പെരുന്നാൾ ഏറ്റു കഴിക്കാൻ അവസരം ഉണ്ടായിരിക്കും. സങ്കടമുക്തിക്കും അഭിഷ്ഠ സിദ്ധിക്കുമായി പെരുന്നാളിന് സമർപ്പിക്കേണ്ട നിയോഗങ്ങളും പേരുകളും നവംബർ രണ്ടിന് വൈകുന്നേരം പെരുന്നാൾ കൊടിയേറ്റിന് മുമ്പ് പള്ളിക്കാര്യത്തിൽ ഏൽപ്പിക്കേണ്ടതാണെന്ന് ട്രസ്റ്റി കെ കെ ജോൺസൺ കൊള്ളന്നൂർ അറിയിച്ചു.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.