പിണങ്ങോട്: പിണങ്ങോട് ഗവ.യു.പി സ്കൂളിൽ നിന്നും സബ് ജില്ല, ജില്ല കായിക മേളയിലും, സബ് ജില്ല ശാസ്ത്രമേളയിലും പങ്കെടുത്ത് സമ്മാനാർഹരായ 53 പ്രതിഭകളെ അനുമോദിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശരത് ചന്ദ്രൻ കെ.എ.എസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ജാസർ പാലക്കൽ അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ ജറീഷ് കെ, എം.പി.ടി.എ പ്രസിഡണ്ട് പ്രിയ, മോട്ടിവേഷൻ ട്രെയിനർ സാജിദ് മച്ചിങ്ങൽ, സ്കൂൾ സീനിയർ അസിസ്റ്റൻറ് മീരമ്മ എം.ബി എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് ഷീജ എം.ജെ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി അഷറഫ് എ നന്ദിയും പറഞ്ഞു.

National Doctors Day 2025 : ഇന്ന് ഡോക്ടര്‍മാരുടെ ദിനം, ജീവന്റെ കാവലാളായ ഡോക്ടര്‍മാര്‍ക്കായി ഒരു ദിനം
ഇന്ന് ജൂലെെ 1. ദേശീയ ഡോക്ടർസ് ഡേ. എല്ലാ വർഷവും ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനമായി ആചരിച്ച് വരുന്നു. രാജ്യത്തെ ഡോക്ടർമരുടെ പ്രതിബദ്ധത, കാരുണ്യം, സേവനം എന്നിവയെ ആദരിക്കുന്നതിനായാണ് ഈ ദിനം