ശ്രേയസ് ചുള്ളിയോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫാമിലി പ്ലാനിങ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് ഒ. ജെ. ബേബി അധ്യക്ഷത വഹിച്ചു. ബോധവൽക്കരണ ക്ലാസിന് ഡോക്ടർ ശോഭ മാത്യു നേതൃത്വം നൽകി.
ഉഷ ഷാജു, ഷൈജ ശശിധരൻ എന്നിവർ സംസാരിച്ചു.ക്യാമ്പിൽ പങ്കെടുത്തവർക്ക് മെഡിക്കൽ കിറ്റുകളും വിതരണം ചെയ്തു.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ