അപേക്ഷ ക്ഷണിച്ചു.

കേരള സർക്കാർ പട്ടികവർഗ്ഗ വികസന വകുപ്പും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ടെക്സ്റ്റൈൽസ് ഡിസൈനിങ് സ്ഥാപനവും സംയുക്തമായി വസ്ത്ര നിർമ്മാണ പരിശീലന കോഴ്സിലേക്ക് പട്ടികവർഗ്ഗ വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷകർ 15 വയസ്സ് കഴിഞ്ഞവരായിരിക്കണം. കൽപ്പറ്റ , മാനന്തവാടി, സുൽത്താൻബത്തേരി എന്നീ താലൂക്കുകളിൽ വച്ചായിരിക്കും പരിശീലനം.

ആറുമാസം നീണ്ടു നിൽക്കുന്ന പരിശീലന കാലയളവിൽ പഠനത്തിനാവശ്യമായ എല്ലാ സാധന സാമഗ്രികളും സൗജന്യമായി നൽകും.

പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവരിൽ 50 പേരുള്ള ഓരോ ഗ്രൂപ്പിനും ഒരു വസ്ത്ര നിർമ്മാണ ഉൽപാദന യൂണിറ്റ് ആരംഭിക്കുന്നതിന് പട്ടികവർഗ്ഗ വികസന വകുപ്പ് സാമ്പത്തിക എത്തിസഹായം നൽകും .

താല്പര്യമുള്ളവർ പേര് , മേൽവിലാസം, ജാതി ,വയസ്സ് ,ഫോൺ നമ്പർ എന്നിവ എഴുതി 9497000111 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുകയോ ഏറ്റവും അടുത്തുള്ള പ്രൊമോട്ടർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാർക്ക് കൈമാറുകയോ ചെയ്യണം. ഫോൺ 04936 202232

കരിങ്കുറ്റി ഗവ. വിഎച്ച് എസ്എസിൽ വിജയോത്സവവും കെട്ടിടോദ്ഘാടനവും മന്ത്രി കേളു നിർവഹിച്ചു

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കരിങ്കുറ്റി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവ അനുമോദനവും കെട്ടിടോദ്ഘാടനവും പട്ടികജാതി പട്ടികവർഗ -പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിച്ചു. ഒരു കോടി രൂപ ചെലവിൽ രണ്ട്

കുടിവെള്ളം മുടങ്ങും

കൽപ്പറ്റ നഗരസഭ ശുദ്ധജല വിതരണ പദ്ധതിയിലെ കാരാപ്പുഴ പമ്പിങ് സ്റ്റേഷൻ ട്രാൻസ്‌ഫോർമർ യാർഡിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ (ജൂലൈ 11) ന് കൽപ്പറ്റ നഗരസഭ പരിധിയിൽ ശുദ്ധജല വിതരണം പൂർണമായോ ഭാഗികമായോ തടസപ്പെടും.

ടെൻഡർ ക്ഷണിച്ചു.

വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ 21 ന്

സ്റ്റാർട്ടപ്പ് സംരംഭകർക്കായഏകദിന ശിൽപശാല സംഘടിപ്പിച്ചു.

മേപ്പാടി: പുതിയ സംരംഭകർക്കായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഐ-നെസ്റ്റും കേരള സ്റ്റാർട്ടപ്പ് മിഷനും മൈൻഡ്കാർട്ടറും സംയുക്തമായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. സ്റ്റാർട്ടപ്പ് സ്ഥാപകർ, നൂതനാശയക്കാർ, ഡോക്ടർമാർക്കിടയിലെ സംരംഭകർ എന്നിവർക്കായി രൂപകൽപ്പന ചെയ്ത ഫൗണ്ടർ

ഒറ്റ ദിവസംകൊണ്ട് 63 ലക്ഷം പേർ കണ്ടു, ഹിറ്റായി ദിയ കൃഷ്ണയുടെ പ്രസവ വീഡിയോ; യൂട്യൂബിൽ നിന്നും വരുമാനം ലഭിക്കുന്നത് എങ്ങനെ?

യൂട്യൂബിൽ ട്രെൻഡിങിൽ ഒന്നാണ് ഇപ്പോൾ നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ പ്രസവ വീഡിയോ. ഒരു ദിവസത്തിനുള്ളിൽ 63 ലക്ഷം പേരാണ് ദിയയുടെ വ്ലോഗ് കണ്ടിരിക്കുന്നത്. ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്‍കുന്നതിന്റെ

അബ്ദുല്‍ റഹീമിന്റെ മോചനം വൈകും: 20 വര്‍ഷം തടവെന്ന കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി ശരിവെച്ചു

റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും. റഹീം ഇരുപത് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *