കമ്പളക്കാട്
ഔദ്യോഗിക ജീവിതത്തിൽ നേരിടേണ്ടി വന്ന പല അനുഭവങ്ങൾക്കും പരിഹാരം ലഭ്യമാക്കാനായത് തൻ്റെ മദ്റസാ പഠന കാലവും അതിലെ പ്രോത്സാഹനങ്ങളും പരിശീലനങ്ങളുമാണെന്ന് കെ.കെ അശ്റഫ് ഐ.എഫ്.ആർ.എസ് പറഞ്ഞു. കമ്പളക്കാട് അൻസാരിയ്യാ മദ്റസയിൽ നടന്നു വരുന്ന നബിദിനാഘോഷത്തിൻ്റെ 5-ാം ദിനം ഹുബ്ബു റസൂൽ പ്രഭാഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.പി ശുക്കൂർ ഹാജി അദ്ധ്യക്ഷനായി. മുഹമ്മദുൻ ബശറുൻ ലാ കൽ ബശരി എന്ന പ്രമേയ പ്രഭാഷണം മുഹമ്മദ് ബാഖവി അൽ ഹൈതമി വാവാട് നിർവഹിച്ചു. കഴിഞ്ഞ പൊതു പരീക്ഷയിൽ ഡിസ്റ്റിംഗ്ഷൻ നേടിയ 20 വിദ്യാർഥികൾക്ക് പ്രസിഡണ്ട് കെ.കെ അഹ് മദ് ഹാജി ഉപഹാരം നൽകി. പി.ടി അശ്റഫ് ഹാജി, സി.പി ഹാരിസ് ബാഖവി, സി.എച്ച് ഹംസ ഹാജി സംബന്ധിച്ചു.
പി.പി ഖാസിം ഹാജി സ്വാഗതവും ശമീർ കോരൻ കുന്നൻ നന്ദിയും പറഞ്ഞു.
പടം
കമ്പളക്കാട് മദ്റസത്തുൽ അൻസാരിയ്യയിൽ നടന്നു വരുന്ന നബിദിനാഘോഷത്തിലെ ഹുബ്ബു റസൂൽ പ്രഭാഷണ സംഗമം കൊച്ചി മെട്രോ ചീഫ് വിജിലൻസ് ഓഫീസർ കെ.കെ അശ്റഫ് ഐ.ആർ.എഫ്.എസ് ഉദ്ഘാടനം ചെയ്യുന്നു