ബാവലി ചെക്ക് പോസ്റ്റില്‍ മതിയായ രേഖകളില്ലാതെ വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന 4,28,500 രൂപ പിടികൂടി. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബാവലി ചെക്ക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇ.എസ്.ബെന്നിയുടെ നേതൃത്വത്തിലുള്ള സ്റ്റാറ്റിക് സര്‍വലൈന്‍സ് ടീമാണ് പണം പിടികൂടിയത്.

പഠനമുറി നിര്‍മാണത്തിന് അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പ് സര്‍ക്കാര്‍/എയ്ഡഡ്/ടെക്നിക്കല്‍/സ്പെഷല്‍/കേന്ദ്രീയ വിദ്യാലയങ്ങളില്‍ അഞ്ച് മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും പഠനമുറി നിര്‍മ്മാണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ താമസിക്കുന്ന വീടിന്റെ വിസ്തീര്‍ണം 800 സ്‌ക്വയര്‍ ഫീറ്റും