വയനാട് സിബിഎസ്‌ഇ സ്പോർട്സ് മീറ്റിൽ നിരവധി മെഡലുകൾ കരസ്ഥമാക്കി മോഡേൺ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു.അണ്ടർ ഫോർട്ടീൻ 800 മീറ്റർ ഓട്ടത്തിൽ അൽഫിയ മെഹസിൻ സ്വർണ്ണമെഡൽ നേടിയപ്പോൾ ഡിസ്കസ് ത്രോയിൽ സെല്ല കദീജയും,സ്റ്റാൻഡിങ് ബ്രോഡ് ജമ്പിൽ അബ്ദുൽ ബാസിത്ത് വെള്ളിമെഡൽ കരസ്ഥമാക്കി. ഹൈ ജമ്പ് ബോയ്സ് മുഹമ്മദ് അഫ്നാസ്, ഹൈജമ്പ് ഗേൾസ് ആമിന സിയാ,100മീറ്റർ ഓട്ടത്തിൽ ഹിബ,സ്റ്റാന്റിങ് ബ്രോഡ് ജമ്പ് ഹിബാ ഫാത്തിമ, ഡിസ്‌കസ് ത്രോ ആമിനാസിയാ, ഹൈ ജമ്പ് ആയിഷ അസിൻ, ഹൈ ജമ്പ് ഷിനാസ് എന്നിവർ വെങ്കല മെഡലുകൾ കരസ്ഥമാക്കി.സ്പോർട്സ് മീറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച മുഴുവൻ വിദ്യാർത്ഥികൾക്ക് മാനേജ്‌മെന്റും, അദ്ധ്യാപകരും, രക്ഷിതാക്കളും അഭിനന്ദനങ്ങൾ അറിയിച്ചു.

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.