തോൽപ്പെട്ടി: തോൽപ്പെട്ടിയിലെ തിരുനെല്ലി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശശി കുമാറിന്റെ വീടിന്റെ പരിസരത്തെ അവരുടെ ഉടമസ്ഥതയിലുള്ള റൈസ്‌മില്ലിൽ നിന്നും തെരഞ്ഞെടുപ്പ് ഫ്‌ലയിങ് സ്‌ക്വാഡ് ഭക്ഷ്യ കിറ്റുകൾ പിടികൂടി. ഇതിൽ വയനാട് മണ്ഡലം യൂഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധിയുടേയും, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടേയും ചിത്രം പതിച്ച കിറ്റുകളുമുണ്ട്. ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് നൽകാൻ എന്ന് രേഖപ്പെടുത്തിയ ചില കിറ്റുകളിൽ കർണാടക കോൺഗ്രസിന്റെ സ്റ്റിക്കറും, ഡിസിസി വയനാട് ജില്ലയുടെ സ്റ്റിക്കറും പതിച്ചിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളും, വസ്ത്രങ്ങളും അടങ്ങിയ കിറ്റുകളാണ് പിടിച്ചത്.
വോട്ടർമ്മാരെ സ്വാധിനിക്കുവാൻ പണം വാരിയെറിയുന്നതിന്റെ ഭാഗമായാണ് കോൺഗ്രസ് കിറ്റു കൾ തയ്യാറാക്കി വിതരണത്തിനായി സൂക്ഷിച്ചതെന്ന് സിപിഐ എം ആരോപിച്ചു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന് ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്