ഈ പാനീയങ്ങള്‍ കരളിനെ ബാധിക്കും

നാം കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കാനും ശരീരത്തിലെ വിഷ പദാർത്ഥങ്ങളെ പുറന്തള്ളാനും സഹായിക്കുക എന്നതാണ് കരളിന്റെ പ്രധാന പ്രവർത്തനം. ഈ അവയവത്തെ പ്രതികൂലമായി ബാധിക്കുന്ന ഏതൊരു അവസ്ഥയും കരള്‍ രോഗം തന്നെയാണ്. ജനിതകശാസ്ത്രം വഴി പാരമ്പര്യമായി അല്ലെങ്കില്‍ മദ്യപാനം, വൈറസുകള്‍ പോലെ കരളിനെ തകരാറിലാക്കുന്ന നിരവധി ഘടകങ്ങളാല്‍ കരള്‍ രോഗം ഉണ്ടാകാം. സ്വയം ശുദ്ധീകരിക്കാൻ ശേഷിയുള്ള അവയവമാണ് കരള്‍ എങ്കിലും നമ്മുടെ ആഹാര രീതി ഫാറ്റിലിവർ പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. കരള്‍ രോഗങ്ങളെ അകറ്റി നിർത്താൻ നമ്മള്‍ നിബന്ധമായും ഒഴിവാക്കേണ്ട ചില പാനീയങ്ങള്‍ ഉണ്ട്. അതില്‍ ആദ്യത്തേത് മദ്യം തന്നെയാണ്. ആരോഗ്യത്തിന് ഏറ്റവും അപകടം ഉണ്ടാക്കുന്ന ഒരു പാനീയമാണ് മദ്യം. മദ്യം ചെറിയ അളവില്‍ കുടിക്കുന്നത് പോലും ആരോഗ്യത്തിന് നല്ലതല്ല. മറ്റൊന്ന് സോഡയാണ്. സോഡയില്‍ ആർട്ടിഫിഷ്യല്‍ മധുരം ചേർത്തിരിക്കുന്നു. ഈ മധുരംഫാറ്റി ലിവർ പോലെയുള്ള രോഗങ്ങള്‍ വർദ്ധിക്കുന്നതിന് കാരണമായേക്കാം. പലർക്കും എനർജി ഡ്രിങ്ക്‌സ് കഴിക്കാൻ വളരെയധികം താല്പര്യം കൂടുതലായിരിക്കും. കുടിക്കുമ്പോള്‍ പെട്ടെന്ന് എനർജിയൊക്കെ കിട്ടുമുങ്കിലും കരളിന്റെ ആരോഗ്യം ഇല്ലാതാക്കും. കരളിന്റൈ ആരോഗ്യം നിലനിർത്താൻ, അമിതമായി കൊഴുപ്പും, കാർബോഹൈഡ്രേറ്റും അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. നല്ല ഡയറ്റ് പിന്തുടരുന്നതും നന്നായിരിക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്

ഫാര്‍മസിസ്റ്റ് നിയമനം

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന് കീഴിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി/ഡിസ്‌പെന്‍സറി/പ്രൊജക്ടുകളില്‍ ഫാര്‍മസിസ്റ്റ് (ഗ്രേഡ് കക) തസ്തികകളിലെ താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എന്‍.സി.പി/ സി.സി.പിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍രേഖയുടെ അസലും

ജവഹർ ബാൽ മഞ്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

മാനന്തവാടി: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു.

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി നമിത എ.ആർ

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ ജാവലിൻ ത്രോ യിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി നമിത എ.ആർ. വാരാമ്പറ്റ ഗവ: ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അരിക്കളം രാമൻ,

ഇത് ഇലക്ട്രിക് വണ്ടിയാ സാറേ ലൈസൻസ് വേണ്ട!.. അങ്ങനെയല്ല, ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എംവിഡി

തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഡിപാർട്‌മെന്റ്( എംവിഡി). പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിന്റെ ഭാരം 60

ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ദില്ലി: ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) മുന്നറിയിപ്പ് പുറത്തിറക്കി. ഓഫീസിലെ ഡിവൈസുകളിൽ നിന്നും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *