മഞ്ഞപ്പിത്തം അപകടകരമാം തോതിൽ വ്യാപിക്കുന്നു.

സംസ്ഥാനത്ത് മഞ്ഞപ്പിത്തം അപകടകരമായ തോതില്‍ വ്യാപിക്കുന്നതായി മുന്നറിയിപ്പ്. മുൻപ് ചെറിയ ചികിത്സ കൊണ്ട് ഭേദമായിരുന്ന രോഗം ഇപ്പോള്‍ ജീവൻ വരെ എടുക്കുന്ന തരത്തില്‍ ഗുരുതര സ്ഥിതിയിലെത്തിയിട്ടുണ്ടെന്ന് മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. പലതരം സങ്കീർണതകളോടെയാണ് ഇപ്പോള്‍ ആളുകളില്‍ അസുഖം കണ്ടെത്തുന്നത്. ഹെപറ്റൈറ്റിസ് ‘എ’യ്ക്ക് കീഴടങ്ങി മരിക്കുന്നവരില്‍ കൂടുതലും ചെറുപ്പക്കാരും മുൻപ് ഒരു രോഗം ഇമില്ലാത്തവരുമാണ്. രോഗം ബാധിച്ചവർ ഇപ്പോള്‍ ഭയത്തോടെയാണ് ചികിത്സിയ്ക്കായി എത്തുന്നതെന്ന് ഡോക്ടർമാർ പറയുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശുചിത്വമില്ലാത്ത വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണു മഞ്ഞപ്പിത്തം പകരുന്നത്. അതിനാല്‍, വീട്ടിലെ വെള്ളമാണെങ്കിലും തിളപ്പിച്ച് വേണം കുടിക്കാൻ. അല്ലെങ്കില്‍ വിശ്വസനീയമായ വാട്ടർ പ്യൂരിഫയർ ഉപയോഗിക്കണം. കല്യാണം പോലെയുള്ള ആഘോഷ വേളകളില്‍ ഒരു പരിധിവരെ തണുത്ത വെള്ളം ഒഴിവാക്കണം. ജ്യൂസ് കടകളില്‍ തിളപ്പിച്ചാറിയതോ പ്യൂരിഫയറില്‍നിന്ന് എടുത്തതോ ആയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ. പാതി തിളപ്പിച്ചും പാതി പച്ചവെള്ളം ഒഴിച്ചും കുടിക്കാൻ വെള്ളം നല്‍കുന്ന രീതി ഹോട്ടലുകാർ ഒഴിവാക്കണം. കുപ്പിവെള്ളം ഉപയോഗിക്കുമ്പോള്‍ ശുദ്ധി ഉറപ്പാക്കണം. വിശ്വസിക്കാവുന്ന ബ്രാൻഡ് ആണെന്നും സീല്‍ പൊട്ടിച്ചിട്ടില്ലെന്നും ഉറപ്പാക്കി മാത്രം കുപ്പിവെള്ളം ഉപയോഗിക്കുക. സ്ഥിരമായി പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവർ മഞ്ഞപ്പിത്തത്തിനെതിരെയുള്ള വാക്‌സിൻ എടുക്കണമെന്നും ഡോക്ടർമാർ അറിയിക്കുന്നു. രണ്ടോ മൂന്നോ ദിവസം കൂടി ഛർദ്ദി ഉണ്ടാകും, അതു കഴിഞ്ഞ് ലിവർ ടെസ്റ്റിലെ അളവുകള്‍ മെല്ലെ കുറഞ്ഞുതുടങ്ങും, മഞ്ഞ കുറയാൻ കുറച്ചു ദിവസം കൂടി എടുക്കും, വിശ്രമിക്കുക, നന്നായി വെള്ളം കുടിക്കുക ഈ ഉപദേശവും കൊടുത്ത് അങ്ങ് വിടാറായിരുന്നു പതിവ്. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ അങ്ങനെയല്ല. പലതരം സങ്കീർണതകളാണ് പ്രകടമാകുന്നത്. ചികിത്സിക്കുമ്പോള്‍ ഭയമാണിപ്പോള്‍. ഹെപറ്റൈറ്റീസ് എ പകരുന്നത് വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മാത്രമാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം. എന്നിട്ടും എന്തേ വീണ്ടും വീണ്ടും അണുബാധ..? ശ്രദ്ധ വേണ്ടത്ര പതിയുന്നില്ലെന്നർഥം. ഇപ്പോഴും നമ്മള്‍ വൃത്തിയില്ലാത്ത വെള്ളം കുടിക്കുന്നു എന്നർഥം. വിശ്വാസം തോന്നാത്ത ഒരു സ്ഥലത്തുനിന്നും വെള്ളം, ജ്യൂസ് ഒന്നും തന്നെ കുടിക്കരുത്. വീട്ടില്‍ കുടിക്കാൻ ആവശ്യത്തിന് വെള്ളം തിളപ്പിച്ചുവെയ്ക്കണം. അത് സ്വന്തം കിണറിലെ വെള്ളം ആണെങ്കിലും. അല്ലെങ്കില്‍ വിശ്വസിക്കാവുന്ന പ്യൂരിഫയർ ഉണ്ടാവണം. പുറത്തേക്ക് പോകുമ്പോള്‍ ചമ്മല്‍ വിചാരിക്കേണ്ട, ഇച്ചിരി ഭാരം സഹിച്ചാലും സാരമില്ല, ആവശ്യത്തിന് വെള്ളം കുപ്പിയിലാക്കി കൊണ്ടുപോകുക തന്നെ. പുറത്തുനിന്ന് തിളപ്പിച്ച ചായ, കാപ്പി പോലെയുള്ള പാനീയങ്ങള്‍ കുടിക്കാം. കല്യാണം പോലെയുള്ള ചടങ്ങുകളിലും തണുത്ത വെള്ളം ഒഴിവാക്കി ചായയോ കാപ്പിയോ ആക്കുന്നതാകും പ്രായോഗികം. ജ്യൂസ് കച്ചവടം നടത്തുന്നവരോട്. നിങ്ങള്‍ കൊടുക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തേണ്ട ചുമതല നിങ്ങള്‍ക്കുണ്ട്. ശുദ്ധമെന്ന് പറഞ്ഞാല്‍ കിണറില്‍നിന്ന് മോട്ടോർ വച്ചടിച്ച വെള്ളം ശുദ്ധമെന്ന് കരുതരുത്. തിളപ്പിച്ചാറിയതോ വിശ്വസിക്കാവുന്ന പ്യൂരിഫയറില്‍നിന്ന് എടുത്തതോ ആവണം. നിങ്ങള്‍ അതിനുള്ള അമിത ചെലവ് ജ്യൂസിന്റെ വിലയില്‍ കൂട്ടി ഇട്ടാലും സാരമില്ല. ഹോട്ടലില്‍ കുടിക്കാൻ കൊടുക്കുന്ന വെള്ളവും ഇതുപോലെ ആവണം. പകുതി തിളപ്പിച്ചതില്‍ പകുതി പൈപ്പ് വെള്ളം ഒഴിച്ചുള്ള തണുപ്പിക്കല്‍ പാടില്ല. നിങ്ങളുടെ ജോലി വളരെ ഉത്തരവാദിത്തമുള്ളതാണ്. നിങ്ങള്‍ അശ്രദ്ധമായി കൊടുക്കുന്ന ജ്യൂസ് കാരണം ഒരാളുടെ ജീവൻ വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഓർക്കണം. കുപ്പി വെള്ളത്തിന്റെ ശുദ്ധിയുടെ കാര്യത്തില്‍ ഒരു ഉറപ്പുമില്ല. കാരണം, തോന്നിയ വെള്ളം നിറച്ചുവില്‍ക്കുന്നവർ ഉണ്ടെന്ന് പറയപ്പെടുന്നു. സത്യം അറിയില്ല. റിസ്‌ക് എടുക്കാതിരിക്കലാണ് ഉത്തമം. വിശ്വസിക്കാവുന്ന ബ്രാൻഡ്, സീല്‍ പൊട്ടിക്കില്ലെന്ന് ഉറപ്പുള്ളതൊക്കെ ആണെങ്കില്‍ വേറെ വഴികളില്ലെങ്കില്‍ ഉപയോഗിക്കാം. വീട്ടില്‍നിന്ന് കുപ്പിയും കൊണ്ട് നടക്കാനുള്ള മടി കാരണം കുപ്പി വെള്ളത്തെ ആശ്രയിക്കരുത്. ഇനി ഇതിലൊന്നും കാര്യങ്ങള്‍ പരിഹരിക്കാൻ കഴിയാത്തവർക്ക്, ഉദാഹരണത്തിന് എപ്പോഴും യാത്ര ചെയ്യുന്നവർ, എപ്പോഴും പുറത്തുനിന്നുള്ള ഭക്ഷണത്തെ ആശ്രയിക്കുന്നവർ തുടങ്ങിയവർക്ക് വാക്സിനെ ആശ്രയിക്കാം. കാര്യം ഗൗരവമായി എടുക്കണം. ഇനിയും ഇത്തരത്തിലുള്ള മരണങ്ങള്‍ സംഭവിച്ചുകൂടാ. നമുക്ക് തടയാവുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം.

ജീവിതോത്സവം സംസ്ഥാന കാർണിവല്ലിൽ എം സിദ്ധാർത്ഥ് വയനാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും

കൽപ്പറ്റ: ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം 21 ദിവസങ്ങളിലായി നടത്തിവന്ന ജീവിതോത്സവം ചലഞ്ചിന്റെ ജില്ലാതല വിജയിയായി മാനന്തവാടി ഹയർസെക്കൻഡറി സ്കൂളിലെ എം സിദ്ധാർത്ഥിനെ തെരഞ്ഞെടുത്തു.വയനാട് ജില്ലയിലെ 54 എൻഎസ്എസ് യൂണിറ്റുകളിൽ 21 ദിവസങ്ങളിൽ തുടർച്ചയായി

ആഗോള കൈ കഴുകൽ ദിനമാചരിച്ചു.

മേപ്പാടി: ആഗോള കൈ കഴുകൽ ദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയും, രോഗി സുരക്ഷയും പൊതുജനാരോഗ്യവും ലക്ഷ്യമിട്ട് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. മെഡിക്കൽ കോളേജിലെ ഇൻഫെക്ഷൻ പ്രിവൻഷൻ

ലാബ് ടെക്‌നീഷ്യൻ നിയമനം

കാപ്പുകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്ക്കാലിക ലാബ് ടെക്‌നീഷ്യൻ നിയമനം നടത്തുന്നു. ബി.എസ്.സി- എം.എൽ.ടി/ ഡിപ്ലോമ എം.എൽ.ടി, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റ എന്നിവ

ദുരന്തനിവാരണ സേനക്കുള്ള ഐഡി കാർഡ് വിതരണം നടത്തി

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദുരന്ത നിവാരണ സേന വിഭാഗത്തിലെ എക്സിക്യൂട്ടീവ് മെമ്പർമാർക്കുള്ള ഐഡന്റിറ്റി കാർഡ് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജിത കെ വി ഭരണസമിതി അംഗങ്ങളുടെ അധ്യക്ഷതയിൽ വിതരണം നടത്തി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്

സംസ്ഥാനത്തെ ആദ്യ വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതി; കുടൽക്കടവ് – പാൽവെളിച്ചം ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിങ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ ആദ്യ വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതിയായ കുടൽക്കടവ് – പാൽവെളിച്ചം ഭാഗത്ത് സ്ഥാപിച്ച ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിങ് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ ചിരകാല

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജനറേറ്ററും ട്രാൻസ്ഫോർമറും പി.ടി ഉഷ എം.പി ഉദ്ഘാടനം ചെയ്തു.

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ദൈനംദിന സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ജനറേറ്ററും ട്രാൻസ്ഫോർമറും സ്പോർട്സ് ഇൻജുറി ക്ലിനിക്കും രാജ്യസഭാ എപിയും ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റുമായ പത്മശ്രീ ഡോ. പിടി ഉഷ ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.