നാം കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കാനും ശരീരത്തിലെ വിഷ പദാർത്ഥങ്ങളെ പുറന്തള്ളാനും സഹായിക്കുക എന്നതാണ് കരളിന്റെ പ്രധാന പ്രവർത്തനം. ഈ അവയവത്തെ പ്രതികൂലമായി ബാധിക്കുന്ന ഏതൊരു അവസ്ഥയും കരള്‍ രോഗം തന്നെയാണ്. ജനിതകശാസ്ത്രം വഴി പാരമ്പര്യമായി അല്ലെങ്കില്‍ മദ്യപാനം, വൈറസുകള്‍ പോലെ കരളിനെ തകരാറിലാക്കുന്ന നിരവധി ഘടകങ്ങളാല്‍ കരള്‍ രോഗം ഉണ്ടാകാം. സ്വയം ശുദ്ധീകരിക്കാൻ ശേഷിയുള്ള അവയവമാണ് കരള്‍ എങ്കിലും നമ്മുടെ ആഹാര രീതി ഫാറ്റിലിവർ പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. കരള്‍ രോഗങ്ങളെ അകറ്റി നിർത്താൻ നമ്മള്‍ നിബന്ധമായും ഒഴിവാക്കേണ്ട ചില പാനീയങ്ങള്‍ ഉണ്ട്. അതില്‍ ആദ്യത്തേത് മദ്യം തന്നെയാണ്. ആരോഗ്യത്തിന് ഏറ്റവും അപകടം ഉണ്ടാക്കുന്ന ഒരു പാനീയമാണ് മദ്യം. മദ്യം ചെറിയ അളവില്‍ കുടിക്കുന്നത് പോലും ആരോഗ്യത്തിന് നല്ലതല്ല. മറ്റൊന്ന് സോഡയാണ്. സോഡയില്‍ ആർട്ടിഫിഷ്യല്‍ മധുരം ചേർത്തിരിക്കുന്നു. ഈ മധുരംഫാറ്റി ലിവർ പോലെയുള്ള രോഗങ്ങള്‍ വർദ്ധിക്കുന്നതിന് കാരണമായേക്കാം. പലർക്കും എനർജി ഡ്രിങ്ക്‌സ് കഴിക്കാൻ വളരെയധികം താല്പര്യം കൂടുതലായിരിക്കും. കുടിക്കുമ്പോള്‍ പെട്ടെന്ന് എനർജിയൊക്കെ കിട്ടുമുങ്കിലും കരളിന്റെ ആരോഗ്യം ഇല്ലാതാക്കും. കരളിന്റൈ ആരോഗ്യം നിലനിർത്താൻ, അമിതമായി കൊഴുപ്പും, കാർബോഹൈഡ്രേറ്റും അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. നല്ല ഡയറ്റ് പിന്തുടരുന്നതും നന്നായിരിക്കും.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ