നിങ്ങള്‍ക്ക് പത്താം ക്ലാസ്സ് പ്ലസ്സ് ടൂ ഡിഗ്രി ആണോ യോഗ്യത..? എന്നാല്‍ ഈ പറയുന്ന സര്‍ക്കാര്‍ വകുപ്പുകളില്‍ നിങ്ങള്‍ക്ക് അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാരിന്റെയും, കേരള സര്‍ക്കാരിന്റെയും കീഴില്‍ വിവിധ പോസ്റ്റുകളില്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. വിവിധ സ്ഥാപനങ്ങളിലായി ഇപ്പോള്‍ അപേക്ഷിക്കാവുന്ന പോസ്റ്റുകളാണ് ചുവടെ…
ഓരോ പോസ്റ്റും, ഒഴിവുകളും, തസ്തികകളും അപേക്ഷിക്കേണ്ട തീയതിയും ചുവടെ നല്‍കിയ പട്ടികയിലുണ്ട്. വിശദാംശങ്ങളറിയാം.
കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് കെയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന് (COIRFED)
സെയില്‍സ് അസിസ്റ്റന്റ് ഗ്രേഡ് II പോസ്റ്റില്‍ 3 ഒഴിവുകളാണുള്ളത്. ഡിഗ്രിയും, ടൈപ്പിങ് പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഡിസംബര്‍ 4-നുള്ളില്‍ അപേക്ഷ നല്‍കണം.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ
ലോക്കല്‍ ബാങ്ക് ഓഫീസര്‍ തസ്തികയിലാണ് ഒഴിവുള്ളത്. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. ആകെ 1500 ഒഴിവുകളാണുള്ളത്.
നവംബര്‍ 13-ന് മുൻപായി അപേക്ഷ നല്‍കണം
നാഷണല്‍ സീഡ്‌സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്. ട്രെയിനി, സീനിയര്‍ ട്രെയിനി, മാനേജ്‌മെന്റ് ട്രെയിനി, അസിസ്റ്റന്റ് മാനേജര്‍ & ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പോസ്റ്റുകളിലാണ് നിയമനങ്ങള്‍ നടക്കുക.
188 ഒഴിവുകളുണ്ട്. ഐടിഐ, ഡിപ്ലോമ, ഏതെങ്കിലും ഡിഗ്രി, ബി.എസ്.സി (അഗ്രി) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ന
വംബര്‍ 30-ന് മുന്‍പായി അപേക്ഷിക്കണം
കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ്
സ്റ്റോര്‍ കീപ്പര്‍ പോസ്റ്റിലേക്കാണ് നിയമനം. ആകെ ഒരു ഒഴിവാണുള്ളത്. പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ 4 വരെ അപേക്ഷ നല്‍കാം.
ചെറുകിട വ്യവസായ
വികസന ബാങ്ക്
ഗ്രേഡ് A, B ഓഫീസേഴ്‌സ് റിക്രൂട്ട്‌മെന്റ്. ആകെ 72 ഒഴിവുകളാണുള്ളത്. ബി.ഇ/ബി-ടെക്, ഏതെങ്കിലും ഡിഗ്രി, എംബിഎ, എംസിഎ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ 12-ന് മുന്‍പായി അപേക്ഷിക്കണം.