പാൻ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ പണി കിട്ടും

ഇന്ത്യൻ പൗരൻമാർക്കുള്ള ഏറ്റവും സുപ്രധാന തിരിച്ചറിയല്‍ രേഖകളിലൊന്നാണ് പാൻ കാർഡ്. പെർമെനന്റ് അക്കൗണ്ട് നമ്പർ എന്നതിന്റെ ചുരുക്ക രൂപമാണ് (PAN) പാൻ കാർഡ്. നികുതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പാൻ കാർഡ് വഴിയാണ് നടക്കുന്നത്. പാൻ കാർഡ് കൈവശമുള്ളവരെല്ലാം ആധാർ കാർഡുമായി ലിങ്ക് ചെയ്യണം. ഇനിയും ലിങ്ക് ചെയ്യാത്തവർക്കായി 2024 ഡിസംബർ 31 വരെ സമയം നീട്ടിയിരിക്കുകയാണ് ആദായ നികുതി വകുപ്പ്. ഈ ദിവസങ്ങള്‍ക്കുള്ളിലും ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ പാൻ കാർഡ് നിർജ്ജീവമാക്കും. അങ്ങനെ സംഭവിച്ചാല്‍ ഇത് സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ സങ്കീർണമാവും. വർദ്ധിച്ചു വരുന്ന സാമ്പത്തിക തട്ടിപ്പുകള്‍ ഇല്ലാതാക്കാൻ വേണ്ടിയിട്ടാണ് ഇത്തരം നീക്കവുമായി ആദായ നികുതി വകുപ്പ് എത്തിയിരിക്കുന്നത്. അതിനു കാരണം നിരവധി ഫിൻടെക് സ്ഥാപനങ്ങള്‍ ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഉപഭോക്തൃ പ്രൊഫൈലുകള്‍ക്ക് വേണ്ടി പാൻ വിവരങ്ങള്‍ ഉപയോഗിക്കുന്നതിനാലാണ്. ഇങ്ങനെ ചെയ്യുന്നത് ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. അതിനാല്‍ വ്യക്തികളുടെ വിവരങ്ങളുടെ ദുരുപയോഗം ഒഴിവാക്കാൻ പാൻ വഴി വ്യക്തിഗത വിവരങ്ങള്‍ എടുക്കുന്നത് പരിമിതപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം ആദായനികുതി വകുപ്പിന് നിർദ്ദേശം നല്‍കി. പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ അധിക സമയം ആവശ്യമില്ല. എങ്ങനെയാണ് ഇവ രണ്ടും ലിങ്ക് ചെയ്യുന്നതെന്ന് പരിശോധിക്കാം.

പാൻ കാർഡും ആധാറും എങ്ങനെ ലിങ്ക് ചെയ്യാം..?

5) ആദ്യം ആദായ നികുതി ഇ-ഫയലിംഗ് പോർട്ടലായ www.incometax.gov.in ല്‍ പ്രവേശിക്കുക.

6) ശേഷം ഹോംപേജില്‍, ‘Quick Links’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

3) ലിങ്ക് ആധാർ സ്റ്റാറ്റസ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. എന്നില്‍ പുതിയ പേജില്‍ നിങ്ങളുടെ പാൻ, ആധാർ കാർഡ് നമ്പറുകള്‍ നല്‍കുക.

4) നിങ്ങളുടെ പാനും ആധാറും നേരത്തെ ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കില്‍, “നിങ്ങളുടെ പാൻ ഇതിനകം തന്നിരിക്കുന്ന ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ട്”എന്ന് മെസേജ് വരും.

5) എന്നാല്‍ ഇനിയും ലിങ്ക് ചെയ്‌തില്ലെങ്കില്‍ “പാൻ ആധാറുമായി ലിങ്ക് ചെയ്‌തിട്ടില്ല” എന്ന് മെസേജ് വരും. വെബ്‌സൈറ്റിൻ്റെ ഇടതുവശത്തുള്ള ക്വിക്ക് ലിങ്ക് എന്ന ഓപ്ഷന് കീഴില്‍ കാണുന്ന ‘ലിങ്ക് ആധാർ’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ശേഷം പാൻ കാർഡ് വിവരം അപ്ഡേറ്റ് ചെയ്യാനുള്ള പേജിലെത്തും. അതില്‍ നിങ്ങളുടെ പാൻ, ആധാർ വിവരങ്ങള്‍, ആധാർ കാർഡ് പ്രകാരമുള്ള നിങ്ങളുടെ പേരും മറ്റു വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

ഓരോ പാൻ കാർഡിലും പത്തക്ക ആല്‍ഫാന്യൂമെറിക് നമ്പർ കാണാൻ സാധിക്കും. ഈ നമ്പറാണ് സാധാരണയായി നിങ്ങള്‍ ഉപയോഗിക്കുന്നത്. ആദായ നികുതി വകുപ്പ് നല്‍കുന്ന ഈ രേഖ ലാമിനേറ്റഡ് കാർഡ് രൂപത്തിലാണ് നിങ്ങള്‍ക്ക് ലഭിക്കുക. ഇത് ഇ-പാൻ രൂപത്തിലും സൂക്ഷിക്കാൻ സാധിക്കും. എന്നാല്‍ ഫിസിക്കല്‍ കാർഡും കൈവശം ഉണ്ടായിരിക്കണം. പാൻ കാർഡ് എടുക്കാത്തവരാണെങ്കില്‍ നിലവില്‍ നിങ്ങള്‍ക്ക് വീട്ടിലിരുന്ന് പോലും പാൻ കാർഡിന് അപേക്ഷിക്കാൻ ഓപ്ഷനുണ്ട്. മാത്രമല്ല നിങ്ങളുടെ മറ്റ് തിരിച്ചറിയല്‍ രേഖയ്ക്ക് സമാനമായ വിവരങ്ങള്‍ തന്നെയായിരിക്കണം പാൻ കാർഡിലും ഉണ്ടായിരിക്കേണ്ടത്. ഇതില്‍ തെറ്റ് സംഭവിച്ചാല്‍ പല സേവനങ്ങള്‍ക്കും തടസ്സം നേരിട്ടേക്കാം. ആധാറിലെ വിവരങ്ങളെല്ലാം തന്നെ പാൻ കാർഡിന് വേണ്ടിയും നല്‍കുക. ഡിസംബർ 31-നുള്ളില്‍ തന്നെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യൂ.

അമീബിക് മസ്തിഷ്‌കജ്വരം: കോഴിക്കോട് ചികിത്സയിലായിരുന്ന 58കാരി മരിച്ചു.

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പയ്യോളി ചൂരക്കാട് വയല്‍ നെടുങ്കി താഴത്ത് സരസു (58) ആണ് മരിച്ചത്. ഒരു മാസമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായർ ഉള്‍പ്പെടെ വരുന്ന മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ

കോടിക്കണക്കിന് ഇന്ത്യക്കാരുടെ വാട്‌സ്ആപ്പ് പ്രൊഫൈല്‍ ചിത്രങ്ങളും ഫോണ്‍ നമ്പറുകളും ചോര്‍ത്തി!

വാട്‌സ്ആപ്പില്‍ കനത്ത സുരക്ഷാ പിഴവ് കണ്ടെത്തി ഗവേഷകർ. 3.5 ബില്യണിലധികം സജീവ വാട്‍സ്ആപ്പ് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പറുകളും പ്രൊഫൈല്‍ വിവരങ്ങളും അനായാസം ചോർത്താൻ കഴിഞ്ഞതായി സുരക്ഷാ ഗവേഷകർ പറയുന്നു. ഇതിൽ ഇന്ത്യയിലെ 75

ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ബലിക്കൽ പുര ഉത്തരം വെപ്പു കർമ്മം നടത്തി

തിരുനെല്ലി. ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ചുറ്റമ്പല നിർമ്മാണ പ്രവർത്തിയുടെ ഭാഗമായിട്ടുള്ള ബലിക്കൽ പുരയുടെ ഉത്തരം വെപ്പ് ചടങ്ങ് ക്ഷേത്ര ശില്പി ചെറുതാഴം വിവി ശങ്കരൻ ആചാരിയുടെ കാർമി കത്വത്തിൽ നടത്തി തദവസരത്തിൽ ക്ഷേത്ര

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട 8/4 ടൗൺ പ്രദേശത്ത് നാളെ (നവംബർ 23) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. Facebook Twitter WhatsApp

അദാലത്ത് മാറ്റിവെച്ചു

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നവംബര്‍ 27 ന് നടത്താനിരുന്ന വനിതാ കമ്മീഷന്‍ അദാലത്ത് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.