പ്രവാസികളെ പ്രതിസന്ധിയിലാക്കി സ്വദേശിവൽക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ. നിലവിലുള്ള സ്വദേശികളെ നിലനിര്‍ത്തിയാകണം പുതിയ നിയമനം നടത്തേണ്ടത് എന്നാണ് മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന നിർദ്ദേശം. പ്രവാസികള്‍ ധാരളമായി തൊഴിലെടുക്കുന്ന 14 മേഖലകളിലേക്ക് കൂടിയാണ് സ്വദേശിവൽക്കരണം വ്യാപിപ്പിക്കാൻ പദ്ധതി. പ്രധാന 14 മേഖലകള്‍ ഇവയാണ്. ഐടി, സാമ്പത്തിക രംഗത്തുള്ള ഇന്‍ഷുറന്‍സ് കമ്പനികള്‍, റിയല്‍ എസ്‌റ്റേറ്റ്, പ്രഫഷനല്‍ സാങ്കേതിക മേഖലയിലെ സ്ഥാപനങ്ങള്‍, അഡ്മിനിസ്‌ട്രേറ്റീവ്, സപ്പോര്‍ട്ടീവ്, വിദ്യാഭ്യാസം, ആരോഗ്യസാമൂഹിക രംഗം, കലവിനോദം, ഖനനം, ക്വാറി, നിര്‍മാണ വ്യവസായങ്ങള്‍, മൊത്തചില്ലറ വ്യാപാര സ്ഥാപനങ്ങള്‍, ഗതാഗതം, സംഭരണ മേഖല, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിലാണ് സ്വദേശി നിയമനം കര്‍ശനമാക്കിയിരിക്കുന്നത്. ഈ മേഖലകളില്‍ 20 മുതല്‍ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ഒരു സ്വദേശിയെ നിര്‍ബന്ധമായും നിയമിച്ചിരിക്കണം. ഡിസംബര്‍ 31-ന് മുന്‍പ് നിയമനം പൂര്‍ത്തിയാക്കണമെന്നും മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം നിര്‍ദേശം നല്‍കി.ഈ വിഭാഗം കമ്പനികള്‍ 2025-ലും ഒരു സ്വദേശിയെ നിയമിക്കണമെന്നാണ് നിബന്ധന. 2025-ഓടെ രണ്ട് സ്വദേശികളെ നിയമിക്കാത്ത ഈ വിഭാഗം കമ്പനികള്‍ക്ക് 1,08,000 ദിർഹം പിഴ ഈടാക്കുമെന്നും പറഞ്ഞു. ഈ വര്‍ഷത്തെ നിയമന ക്വോട്ട നികത്താത്ത കമ്പനികള്‍ക്ക് മന്ത്രാലയം ജനുവരിയില്‍ 96,000 ദിര്‍ഹം സാമ്പത്തിക ബാധ്യത ചുമത്തും. അടുത്ത വര്‍ഷവും നിയമനം പൂര്‍ത്തിയാക്കാതിരുന്നാല്‍ കമ്പനികള്‍ മന്ത്രാലയത്തില്‍ അടയ്‌ക്കേണ്ടത് 1.08 ലക്ഷം ദിര്‍ഹമായിരിക്കും. അതേസമയം 20-ല്‍ താഴെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന കമ്പനികള്‍ക്ക് നിയമം ബാധകമല്ല. വേഗത്തില്‍ വളരുന്ന, അനുയോജ്യമായ തൊഴില്‍ അന്തരീക്ഷവും സാമ്പത്തിക സുസ്ഥിരതയുമുള്ള കമ്പനികളെ മാത്രമാണ് സ്വദേശിവല്‍ക്കരണ നിയമന പരിധിയില്‍ ഉള്‍പ്പെടുത്തിയത്. ഇത് കൂടാതെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യുഎഇ സ്വദേശിവല്‍ക്കരണം നടപ്പാക്കാൻ പദ്ധതിയിടുന്നുണ്ട്. നിശ്ചിത തസ്തികകള്‍ സ്വദേശികള്‍ക്ക് മാത്രമാക്കാനും തീരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചു മന്ത്രാലയം ആവിഷ്കരിച്ച അധ്യാപകർ പദ്ധതി വഴി പ്രതിവർഷം 1000 സ്വദേശികളെ സ്വകാര്യ സ്കൂളുകളില്‍ നിയമിക്കാനാണ് പദ്ധതി. നാല് ഘട്ടങ്ങളിലാണ് ഇത് പൂർത്തിയാക്കുക. കിൻഡർ ഗാർട്ടനുകളിലെ അധ്യാപകർക്ക് പുറമെ സ്കൂള്‍ അഡ്മിനിസ്ട്രേഷൻ, അറബിക് ഭാഷാധ്യാപകർ, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഇതര തസ്തികകള്‍ എന്നിവയിലെല്ലാം സ്വദേശികള്‍ വരും. അറബിക് ഭാഷ, സാമൂഹിക പഠനം, ദേശീയ വിദ്യാഭ്യാസം എന്നിവ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും.

ഫാം ലൈവ് ലീ ഹുഡ്: ജീവനക്കാർക്ക് ഏകദിന ശിൽപശാല നടത്തി.
കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ഫാം ലൈവ് ലീ ഹുഡ് മേഖലയിലെ ജീവനക്കാർക്ക് ഏകദിന ശിൽപശാല നടത്തി. ഐഎഫ്‌സി, സിഡി എസ്, മെമ്പർ സെക്രട്ടറി, ഐഎഫ്സി ആങ്കർ, സീനിയർ സി.ആർ.പി, കൃഷി – മൃഗ