മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ വിശുദ്ധ തോമാ ശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷിച്ചു. തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. നിധിൻ ആലക്കാതടത്തിൽ കാർമികനായി. ഈ വർഷം ആദ്യകുർബാന സ്വീകരിച്ച കുട്ടികളുടെ മിഷൻ ലീഗ് അംഗത്വ സ്വീകരണം നടന്നു. തുടർന്ന് നടന്ന ആഘോഷപരിപാടികൾ ഫാ. നിധിൻ ആലക്കാതടത്തിൽ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. സ്റ്റീഫൻ കോട്ടയ്ക്കൽ ചടങ്ങിൽ അധ്യക്ഷനായി. സിസ്റ്റർ ജിസ്സ DST ദുക്റാന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ ജോണി കാരക്കട, കൈക്കാരൻ ജയ്സൺ കിഴക്കേക്കര, സൺഡേ സ്കൂൾ ലീഡർ അലോണ മരിയ ബിനോയ്, സിഎംഎൽ സെക്രട്ടറി ഷാലു കണ്ടത്തിൽ, എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്തഫ