സർക്കാരിൻ്റെ കെടുകാര്യസ്ഥതക്ക് ജീവനക്കാരെ ബലിയാടാക്കരുത്; ചവറ ജയകുമാർ

മാനന്തവാടി: ജീവനക്കാർ സർക്കാരിൻ്റെ കഴിവ്കേടിൻ്റെയും ഭരണ വീഴ്ചയുടേയും ഇരകളായി തീരുകയാണെന്നും ഭരണകർത്താക്കളുടെ കെടുകാര്യസ്ഥത ജീവനക്കാരുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് ചെയ്യുന്നതെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാർ ആരോപിച്ചു. അസോസിയേഷൻ്റെ വയനാട് ജില്ലാ പ്രവർത്തക കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒട്ടനവധി സർക്കാർ കെട്ടിടങ്ങൾ അൺ ഫിറ്റാണെന്ന് പി.ഡബ്ലു ഡി ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയിട്ടും നിരവധി സർക്കാർ ഓഫീസുകൾ അത്തരം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ജോലി ചെയ്യുന്ന ജീവനക്കാരുടേയും സേവനം തേടിയെത്തുന്ന പൊതുജനങ്ങളുടേയും ജീവന് ഭീഷണിയായി തുടരുന്ന അത്തരം കെട്ടിടങ്ങൾ അടിയന്തരമായി പൊളിച്ച് പണിയുന്നതിന് സർക്കാർ നടപടി സ്വീകരിക്കേണ്ടതുണ്ട്. മാനന്തവാടിയിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസ് താല്ക്കാലിക കെട്ടിടത്തിലേക്ക് മാറ്റിയിട്ടും നിലവിലുള്ള കെട്ടിടം പൊളിച്ച് കളയുന്നതിന് നടപടി സ്വീകരിച്ചിട്ടില്ല. പരിമിതമായ സൗകര്യത്തിലാണ് ജീവനക്കാർ നിലവിൽ ജില്ലാ മെഡിക്കൽ ഓഫീസിൽ ജോലി ചെയ്യുന്നത്. പുതിയ കെട്ടിടം പണികഴിച്ച് ഓഫീസ് പ്രവർത്തനം സുഖമമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭരണത്തിൻ്റെ മറപറ്റി പാർട്ടിക്കാർ അനധികൃതമായി ഇടപെടുന്നതും ഭീഷണിപ്പെടുത്തുന്നതും ജീവനക്കാരെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിടുകയാണ്. സ്വതന്ത്ര്യവും നീതിയുക്തവുമായി ജോലി ചെയ്യുന്നതിന് ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് കെ.റ്റി ഷാജിയുടെ അധ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം മോബിഷ് പി.തോമസ്, സജി ജോൺ, സി.കെ. ജിതേഷ്, സി.ജി.ഷിബു, ടി.അജിത്ത്കുമാർ, എം.ജി. അനിൽകുമാർ, ലൈജു ചാക്കോ, പി.എച്ച് അഷറഫ്ഖാൻ, ഗ്ലോറിൻ സെക്വീര, എൻ.വി. അഗസ്റ്റിൻ, എം നസീമ, ഇ.വി.ജയൻ, ടി.പരമേശ്വരൻ, സിനീഷ് ജോസഫ്, ബി.സുനിൽകുമാർ, എം എ ബൈജു തുടങ്ങിയവർ പ്രസംഗിച്ചു

പ്രധിഷധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

മാനന്തവാടി: തൊഴിലുറപ്പ് പദ്ധതിയിൽ കോടികളുടെ അഴിമതിക്കെതിരെ നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് പ്രധിഷധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. തുടർ ഭരണം ലഭിക്കില്ലെന്ന് ഉറപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതി

കൊളഗപ്പാറ മേഖലയിലെ റോഡപകടങ്ങൾക്ക് തടയിടണം: റാഫ്

സുൽത്താൻമ്പത്തേരി:നാഷണൽ ഹൈവേ 766ൽ കൽപ്പറ്റ – സുൽത്താൻ ബത്തേരി റോഡിൽ കൊളഗപ്പാറ, അമ്പലവയൽ റോഡ് ജംഗ്ഷനിൽ അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്ന് റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം ജില്ലാ ഘടകം

വോട്ട് ചോരിക്കെതിരെ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു

പൊഴുതന: മഹിളാ കോൺഗ്രസ് പൊഴുതന മണ്ഡലം കൺവെൻഷനും വോട്ട് ചോരിക്കെതിരെ സിഗ്നേച്ചർ ക്യാമ്പയിനും സംഘടിപ്പിച്ചു. പരിപാടി മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് പൊഴുതന മണ്ഡലം പ്രസിഡണ്ട്

‘വിദ്യാര്‍ഥികളെ തിരുത്താന്‍ രണ്ടടി കൊടുക്കുന്നതില്‍ തെറ്റില്ല’; അധ്യാപകനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി.

കൊച്ചി: അച്ചടക്കം നടപ്പിലാക്കാനും വിദ്യാര്‍ഥിയെ തിരുത്താനും അധ്യാപകര്‍ക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. പരസ്പരം അടികൂടിയ അഞ്ചാംക്ലാസ് വിദ്യാര്‍ഥികളെ ചൂരല്‍കൊണ്ട് തല്ലിയ സംഭവത്തില്‍ അധ്യാപകനെതിരെ വടക്കാഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

പൊന്നിന് വീണ്ടും കുതിപ്പ്; സ്വർണ വില കൂടി ഒരു പവൻ സ്വർണത്തിൻ്റെ വില 92,120 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. 22 കാരറ്റ് ഒരു പവൻ സ്വർണത്തിൻ്റെ വില 920 രൂപ വർദ്ധിച്ച് ഇന്ന് 92,120 രൂപയായി. ഇന്നലെ 91,200 രൂപയായിരുന്നു. ഒരു ​ഗ്രാം സ്വർണത്തിൻ്റെ വില 11,515 രൂപയാണ്.

പരിവാഹൻ ആപ്പിൽ പിഴയുണ്ടെന്ന് വാട്‌സാപ്പ്‌ സന്ദേശം; ചങ്ങരംകുളത്തെ യുവാവിന് നഷ്ടമായത് 12,000 രൂപ

എം പരിവാഹൻ ആപ്പിൽ പിഴയുണ്ടെന്ന് അറിയിച്ച് വാട്സാപ്പിലൂടെ വന്ന സന്ദേശം തുറന്നപ്പോൾ യുവാവിന് നഷ്ടമായത് 12000 രൂപ. ചങ്ങരംകുളം സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. ഗതാഗതലംഘനം നടന്നതായി പരിവാഹൻ ആപ്പിന്റെ വ്യാജ ലിങ്കിലൂടെ സന്ദേശം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.