അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതോടെ കോളടിച്ചത് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കാണ്. സര്‍വകാല റെക്കോഡ് നിരക്കിലാണ് കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്ക് പണമയച്ചത്. ഒരു യുഎഇ ദിര്‍ഹത്തിന് 23 രൂപ വരെ ലഭിച്ചവരുണ്ട്. യുഎഇയില്‍ ഓണ്‍ലൈന്‍ എക്സ്ചേഞ്ച് സേവനങ്ങള്‍ നല്കുന്ന ബോട്ടിം ആപ്പില്‍ കഴിഞ്ഞദിവസം 22.99 രൂപക്കാണ് വിനിമയം നടന്നത്. 22.86 രൂപയാണ് ഇന്നത്തെ ദിര്‍ഹത്തിന്റെ വിനിമയ നിരക്ക്. 23.17 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ ഖത്തര്‍ റിയാലിന്റെ വിനിമയം നടന്നത്. ഇന്നലെ 23.20 എന്ന നിലയിലും ഖത്തര്‍ റിയാല്‍ എത്തിയിരുന്നു. സൗദി റിയാലാകട്ടെ 22.48 രൂപയിലാണ് ഇന്നത്തെ വിനിമയം. കഴിഞ്ഞ ദിവസം 22.49 രൂപയിലെത്തിയിരുന്നു. 219.28 രൂപയാണ് ഇന്നത്തെ ഒമാന്‍ ദിനാറിന്റെ വിനിമയ നിരക്ക്. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ദിനാറിന് 213 രൂപ വരെ ലഭിച്ചവരുണ്ടെന്നാണ് പ്രവാസികള്‍ പറയുന്നത്. ബഹറിന്‍ ദിനാര്‍ 224 രൂപ നിരക്കിലും കുവൈത്ത് ദിനാര്‍ 274.59 രൂപ എന്ന നിരക്കിലുമാണ് വിനിമയം നടക്കുന്നത്.

ഒഴിവാക്കുക! ഈ മൂന്ന് ഭക്ഷണങ്ങൾ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും
ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. അത്തരത്തില്‍