കേരളം ക്ലീനാക്കി ഹരിതകര്‍മ സേന

തിരുവനന്തപുരം:
സംസ്ഥാനത്ത് അജൈവ മാലിന്യ സംസ്കരണത്തില്‍ മുന്നേറ്റം നടത്തി ക്ലീൻ കേരള കമ്പനി. ഹരിതകർമ സേനക്ക് വീടുകളില്‍ നിന്ന് ഒന്നര ലക്ഷത്തോളം ടണ്‍ അജൈവ മാലിന്യം ശേഖരിക്കാൻ കഴിഞ്ഞു. ഇതില്‍ പുനരുപയോഗിക്കാവുന്നവ വേർതിരിച്ച്‌ സംസ്കരിച്ച്‌ രണ്ടായിരം കിലോയിലധികം പ്ലാസ്റ്റിക് ഉല്പാദിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ 35,000-ഓളം ഹരിതകർമ സേനാംഗങ്ങള്‍ വഴി വീടുകളില്‍നിന്ന് ശേഖരിക്കുന്ന പാഴ്‌വസ്തുക്കള്‍ പഞ്ചായത്തുകളിലെ മെറ്റീരിയല്‍ കളക്ഷൻ ഫെസിലിറ്റികളില്‍ (എംസിഎഫ്) എത്തിക്കുകയും ഇവിടെനിന്ന് തരം തിരിച്ച്‌ നിശ്ചിത വിലയ്ക്ക് ക്ലീൻ കേരള കമ്പനിക്ക് കൈമാറുകയുമാണ് ചെയ്യുന്നത്. തരംതിരിച്ച അജൈവ മാലിന്യം പുനഃസംസ്കരണ യൂനിറ്റുകള്‍ക്കാണ് ക്ലീൻ കേരള കമ്പനി നല്‍കുന്നത്. ഇതിന് ഓരോന്നിനും വ്യത്യസ്ത വിലയും നിശ്ചയിച്ചിട്ടുണ്ട്. ചില മാലിന്യം നല്‍കുമ്പോള്‍ കമ്പനിക്ക് പണം ലഭിക്കുമെങ്കില്‍ ചിലത് സംസ്കരിക്കുന്നതിന് കമ്പനി അങ്ങോട്ട് പണം നല്‍കണം. മാലിന്യം വിറ്റ് കിട്ടുന്ന ലാഭമാണ് ജീവനക്കാരുടെ ശമ്പളമടക്കം കമ്പനിയുടെ പ്രവർത്തനത്തിന് വിനിയോഗിക്കുന്നത്. നിലവില്‍ പ്രതിമാസം ശരാശരി 6000 ടണ്‍ പാഴ്‌വസ്തു ശേഖരിക്കുന്നുണ്ട്. ഇതില്‍ 1200 ടണ്ണോളം പുനഃസംസ്കരിക്കാവുന്നവയാണ്.

*കർമരംഗത്തെ ഹരിതം*

അഞ്ച് വർഷം കൊണ്ട് ക്ലീൻ കേരള കമ്പനി ശേഖരിച്ച്‌ സംസ്കരിച്ചത് 1.45 ലക്ഷം ടണ്‍ അജൈവ മാലിന്യങ്ങൽ. ഇതില്‍ പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് : 33,762 ടണ്‍ ഇതില്‍നിന്ന് ഉല്പാദിപ്പിച്ചത് : 2192 കിലോ സംസ്കരിച്ച പ്ലാസ്റ്റിക് അഞ്ച് വർഷംകൊണ്ട് ഹരിതകർമ സേനാംഗങ്ങള്‍ക്ക് ലഭിച്ച പ്രതിഫലം 23.32 കോടി രൂപ,
സംസ്കരിക്കാനോ പുനരുപയോഗിക്കാനോ കഴിയാത്ത മാലിന്യം : 1.03 ലക്ഷം ടണ്‍, ഇലക്ട്രോണിക് മാലിന്യം 1069.07 ടണ്‍
അപകടകരമായ മാലിന്യം 112.45 ടണ്‍
ഗ്ലാസ് മാലിന്യം 5180.78 ടണ്‍. ചെരിപ്പ്, ബാഗ്, തെർമോകോള്‍, തുണി, മരുന്ന് സ്ട്രിപ്, ഉപയോഗശൂന്യമായ ടയർ എന്നിവയെല്ലാം ശേഖരിച്ചവയില്‍പെടുന്നു. 10 വർഷത്തിനിടെ 1.63 ലക്ഷം ടണ്‍ മാലിന്യം ഇങ്ങനെ ശേഖരിച്ചു.

*മാലിന്യങ്ങൽ എന്തുചെയ്യുന്നു..?*

സംസ്കരിക്കാനോ പുനരുപയോഗിക്കാനോ കഴിയാത്ത പാഴ്‌വസ്തുക്കൾ സിമന്‍റ് ഫാക്ടറികള്‍ക്ക് നല്‍കും. ട്യൂബ്, എല്‍ഇഡി ബള്‍ബുകള്‍ തുടങ്ങിയ അപകടകരമായ മാലിന്യം കിലോക്ക് 50 രൂപയും നികുതിയും ഈടാക്കി സ്ഥാപനങ്ങളില്‍നിന്ന് ശേഖരിക്കും. ഇവ കൊച്ചിയില്‍ വ്യവസായ വകുപ്പിന്‍റെ മാലിന്യ സംസ്കരണ കേന്ദ്രത്തിന് കൈമാറും. സംസ്കരണച്ചെലവ് കിലോക്ക് 48 രൂപ.
സർക്കാർ സ്ഥാപനങ്ങളില്‍നിന്ന് കിലോയ്ക്ക് 10 രൂപ നിരക്കില്‍ ഇ-മാലിന്യം എടുക്കും.ഈ ഇനത്തില്‍ സർക്കാറിന് ക്ലീൻ കേരള കമ്പനി ഇതിനകം രണ്ട് കോടിയിലധികം രൂപ നല്‍കിയിട്ടുണ്ട്.
മരുന്ന് സ്ട്രിപ്പുകളും മറ്റും കേരളത്തിന് പുറത്തെ ഫാക്ടറികളില്‍ എത്തിച്ച്‌ ഫർണസുകളില്‍ ഇന്ധനമായി ഉപയോഗിക്കും. ഇതിന് കിലോക്ക് 50 പൈസ മുതല്‍ ഒരു രൂപ വരെ കമ്പനികള്‍ക്ക് അങ്ങോട്ട് ഫീസ് നല്‍കണം. ഗ്ലാസ് മാലിന്യവും മറ്റ് സംസ്ഥാനങ്ങളിലെ കമ്പനികള്‍ക്കാണ് നല്‍കുക. ഇതിന് കിലോക്ക് രണ്ട് രൂപ വരെ ക്ലീൻ കേരളയ്ക്ക് കിട്ടും.

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സിമ്പോസിയം സംഘടിപ്പിച്ചു.

സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് (കാപ്പ) സംബന്ധിച്ച് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സിമ്പോസിയം സംഘടിപ്പിച്ചു. കളക്ടറേറ്റ് ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ നടന്ന  സിമ്പോസിയം കാപ്പ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍

ജില്ലാതല ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു.

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്കായി ജില്ലാതല ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു. മുട്ടിൽ കോപ്പർ കിച്ചനിൽ നടന്ന പരിപാടി കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. കെ ഹനീഫ ഉദ്ഘാടനം

ഫുട്ബോൾ കിറ്റ് വിതരണം ചെയ്തു.

ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി മുഖേന പെൺകുട്ടികൾക്ക് ഫുട്ബോൾ കിറ്റ് വിതരണം ചെയ്തു. കൽപറ്റ എം.കെ ജിനചന്ദ്രൻ

“നാടിൻ്റെ വികസനം- മുഖാമുഖം” പരിപാടി സംഘടിപ്പിച്ചു.

പുൽപ്പള്ളി,മുള്ളൻകൊല്ലി, പൂതാടി പ്രദേശങ്ങളിൽ നിന്ന് ജില്ലാ -ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ “നാടിൻ്റെ വികസനം- മുഖാമുഖം” സംവാദ പരിപാടി സംഘടിപ്പിച്ചു. ജനപ്രതിനിധികളായി വിജയിച്ച് വന്നവർ

മദ്യവിൽപനക്കാരനെ അറസ്റ്റ് ചെയ്തു

മാനന്തവാടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.ബൈജുവും പാർട്ടിയും മാനന്തവാടി റെയിഞ്ച് പാർട്ടിയുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ വാളാട് ടൗൺ പരിസരങ്ങളിൽ സ്ഥിരം മദ്യവിൽപന നടത്തിവന്ന വാളാട് ഇലവുങ്കൽ ഇ.എസ്.ഏലിയാസിനെ (51) വീട്ടിൽവച്ച് മദ്യവിൽപന

പഠന ക്യാമ്പിൻ്റെ ഭാഗമായി ട്രക്കിങ്ങ് നടത്തി

വയനാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനും മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ചും ഗവ: എഞ്ചിനിയറിംങ്ങ് കോളേജ് മാനന്തവാടി വയനാട് ഭുമിത്ര സേനാ ക്ലബ്ബ് വിദ്യാർത്ഥികൾക്ക് തിരുനെല്ലി ബ്രഹ്മഗിരിയിലേയ്ക്ക് ഏകദിന പ്രകൃതി പഠന ക്യാമ്പിൻ്റെ ഭാഗമായി ട്രക്കിങ്ങ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.