പട്ടികജാതി വികസന വകുപ്പ് അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ഡെവലപ്മെന്റ് സ്കീം സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/ എയ്ഡഡ് സ്കൂളുകളില്‍ 2024-25 അധ്യയന വര്‍ഷത്തില്‍ 5,8 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കും മുന്‍ വര്‍ഷങ്ങളില്‍ സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്ക് തുടര്‍ന്ന് ലഭിക്കുന്നതിനും അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷം 4,7 ക്ലാസ്സുകളിലെ പരീക്ഷക്ക് എല്ലാ വിഷയങ്ങള്‍ക്കും ബി ഗ്രേഡ് ലഭിച്ചവര്‍ക്കും സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. കലാ-കായിക മത്സരങ്ങളില്‍ സംസ്ഥാന, ജില്ലാതലങ്ങളില്‍ വിജയിച്ചവര്‍ക്ക് പരിഗണന ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. അപേക്ഷ, ജാതി-വരുമാന സര്‍ട്ടിഫിക്കറ്റ്, അവസാന വര്‍ഷ പരീക്ഷയില്‍ ഓരോ വിഷയത്തിനും ലഭിച്ച ഗ്രേഡ് സംബന്ധിച്ച ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം എന്നിവ സഹിതം നവംബര്‍ 20 നകം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ അപേക്ഷ നല്‍കണം. ഫോണ്‍- 04936 203824.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന് ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്